തിരുവനന്തപുരം: ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ക്രിമിനല്‍ സംഘമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം എസ്എഫ്‌ഐക്കെതിരെ പ്രതികരിച്ചത്. സംഘടനയെ നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ അടിയന്തരമായി ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താലിബാന്‍ പ്രവര്‍ത്തനങ്ങളുടെ വക്താക്കളായി എസ്എഫ്‌ഐ മാറിയിട്ടുണ്ടെന്നും സുധീരന്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥിനിക്കൊപ്പം നാടകം കാണാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തിലാണ് സുധീരന്റെ പ്രതികരണം.