Connect with us

kerala

ഷാഫിയെ സി.പി.എം വേട്ടയാടുന്നു, വകവരുത്താന്‍ ശ്രമിച്ചാല്‍ വിട്ടുകൊടുക്കില്ല; കെ.സി. വേണുഗോപാല്‍

പാര്‍ലമെന്റ് അംഗത്തിന്റെ ദേഹത്ത് കൈവെക്കാന്‍ പൊലീസുകാരന് കഴിയുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് കെ.സി കൂട്ടിച്ചേര്‍ത്തു.

Published

on

ഷാഫിയെ വകവരുത്താന്‍ ശ്രമിച്ചാല്‍ യു.ഡി.എഫ് ആയാലും കോണ്‍ഗ്രസ് ആയാലും വിട്ടുകൊടുക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് മര്‍ദിച്ചതിനെതിരെ യുഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് കെ.സി വേണുഗോപലിന്റെ പ്രതികരണം. ഷാഫി പറമ്പിലിനെ സി.പി.എം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എസ്.പി സുനിലിനെ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്. പാര്‍ലമെന്റ് അംഗത്തിന്റെ ദേഹത്ത് കൈവെക്കാന്‍ പൊലീസുകാരന് കഴിയുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് കെ.സി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്നലെ യു.ഡി.എഫ് മാര്‍ച്ചിനിടെ ഷാഫി പറമ്പിലിനെ മര്‍ദിച്ച് മൂക്കിന്റെ എല്ല് പൊട്ടിച്ചതിനെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. യു.ഡി.എഫ് പ്രതിഷേധ കൂട്ടായ്മക്കിടെയും സംഘര്‍ഷമുണ്ടായി. എം.പിയെ തല്ലിയ പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെ വളഞ്ഞു. തുടര്‍ന്ന് സ്ഥലത്തുനിന്ന് പൊലീസിനെ തള്ളി പുറത്താക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ക്ക് നേരെ മര്‍ദനം

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

Published

on

വയനാട്: പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു. ഡോക്ടര്‍ ജിതിന്‍ രാജിനെയാണ് അക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറോട് രോഗിക്കൊപ്പം വന്നയാള്‍ അശ്രദ്ധമായി പെരുമാറിയതിനെ ജിതിന്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്.

പിന്നീട് ആശുപത്രിയില്‍ നിന്ന് പുറത്തു വന്ന ജിതിനെ അതേ വ്യക്തിയാണ് ആക്രമിച്ചത്. പരിക്കേറ്റ ജിതിന്‍ രാജ് ചികിത്സ തേടി.

ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നേരത്തെയും ബ്ലോക്ക് പഞ്ചായത്ത് അധികാരികള്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയില്ലെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം.

 

Continue Reading

kerala

വനാവകാശ ഭൂമി കൈമാറാത്തതില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണിയുമായി ആദിവാസി യുവാക്കള്‍

ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.

Published

on

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി. വനാവകാശ നിയമപ്രകാരം അനുവദിച്ച ഭൂമി കൈമാറാത്തതിനെതിരെ കരുളായി മുണ്ടക്കടവ് ഉന്നതിയിലെ രണ്ട് ആദിവാസി യുവാക്കള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.

പുലിമുണ്ട മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജ്, വിനീത് എന്നിവരാണ് മരത്തില്‍ കയറി പ്രതിഷേധം ആരംഭിച്ചത്. വനാവകാശ നിയമപ്രകാരം ഉന്നതിയിലെ ആദിവാസികള്‍ക്ക് ഭൂമി അനുവദിച്ചിരുന്നു. കോടതിയും ജില്ലാകലക്ടറും ഉള്‍പ്പടെ ഭൂമിയനുവാദത്തിന് അനുമതി നല്‍കിയിരുന്നു.

മൊത്തം 53 കുടുംബങ്ങള്‍ക്കാണ് ഭൂമി അനുവദിച്ചത്. എന്നാല്‍ ഇതില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവെച്ച് കൈമാറിയത്. ഒരുപാട് തവണ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും ഡിഎഫ്ഒ ഒപ്പിടാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചര്‍ച്ചകള്‍ നടക്കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

 

Continue Reading

kerala

മരംമുറിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Published

on

വണ്ടൂര്‍: മരംമുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നടുവത്ത് പുത്തന്‍കുന്നില്‍ എളണക്കന്‍ വിപിന്‍ (32) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുറിച്ചുമാറ്റുന്ന മരക്കൊമ്പ് പൊട്ടി വിപിന്‍ നില്‍ക്കുന്ന കമ്പിലേക്ക് വീണ്, ഇരു കമ്പുകളും പൊട്ടിവീഴുകയായിരുന്നു അപകടത്തിന് കാരണമായത്.

ഗുരുതരമായി പരിക്കേറ്റ വിപിനെ ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടൂര്‍ പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Continue Reading

Trending