കോഴിക്കോട്: അവിശ്വാസ പ്രമേയത്തിനിടെ പ്രതിപക്ഷം മാന്യതയില്ലാതെ പെരുമാറിയെന്ന് ആരോപിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി ഷാഫി പറമ്പില്‍ എംഎല്‍എ. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കെ.എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നിയമസഭ സംഘര്‍ഷഭരിതമാക്കിയ രംഗങ്ങളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഷാഫിയുടെ മറുപടി. എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടി നിയമസഭാ ഹാളിലെ മേശയുടെ മുകളില്‍ കയറി നില്‍ക്കുന്ന ദൃശ്യങ്ങളടക്കം ഷാഫി പങ്കുവെച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പരാതിയും പരിഭവവുമായി വന്നത്. തന്നെ പ്രതിപക്ഷം കള്ളനെന്ന് വിളിച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാതി. താന്‍ പറയുന്നത് കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഇതാണ് സംസ്ക്കാരം .ഇതാണ് രീതി .

Posted by Shafi Parambil on Thursday, August 27, 2020