മുംബൈ: ബോളിവുഡ് കിങ് ഷാറൂഖ് ഖാനെ വാനോളം പുകഴ്ത്തി പ്രശസ്ത ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്ലോ. ‘മൈ നെയിം ഈസ് ഖാന്‍’ സിനിമയിലെ ഷാരൂഖിന്റെ അഭിനയം കണ്ടാണ് പൗലോ കൊയ്ലോ പ്രശംസയുമായി രംഗത്തെത്തിയത്.

ഹോളിവുഡില്‍ പക്ഷപാതമില്ലായിരുന്നുവെങ്കില്‍ ‘മൈ നെയിം ഈസ് ഖാന്‍’ എന്ന സിനിമയിലെ അഭിനയ മികവിനു ഷാറൂഖ് ഖാന് ഓസ്‌കര്‍ പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെയിരുന്നെന്നാണ് കൊയ്ലോയുടെ നിരീക്ഷണം. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സിനിമയെ കുറിച്ച് കൊയ്‌ലോ തന്റെ ട്വിറ്ററിലൂടെയാണ് അഭിപ്രായം അറിയിച്ചത്.


ഈ മികച്ച സിനിമ 2008ല്‍ ഇറങ്ങിയതാണെങ്കിലും ഇപ്പോഴാണു കാണാന്‍ കഴിഞ്ഞതെന്നും താന്‍ കണ്ട ഏക ഷാറൂഖ് പടം ഇതാണെന്നും പൗലോ കൊയ്ലോ ട്വീറ്റില്‍ എഴുതി. അതേസമയം നോവലിസ്റ്റിന്റെ പ്രശംസയ്ക്കു ഷാറൂഖും കരണ്‍ ജോഹറും ട്വിറ്ററിലീടെ നന്ദി അറിയിച്ചു.


അടുത്ത യാത്രയില്‍ കൊയ്‌ലോയെ നേരിട്ടു കാണാന്‍ ആഗ്രഹിക്കുന്നെന്നും ഷാറൂഖ് വ്യക്തമാക്കി.