Connect with us

More

ഷാരുഖ് ഖാന്‍-ഇംത്യാസ് അലി ചിത്രം ‘ജബ് ഹാരി മെറ്റ് സേജല്‍’; മിനി ട്രൈലുകള്‍ തരംഗമാവുന്നു

Published

on

ഇംത്യാസ് അലി ഒരുക്കുന്ന ഷാരുഖ് ഖാന്‍ ചിത്രം ജബ് ഹാരി മെറ്റ് സേജല്‍ റിലീസിന് തയ്യാറെടുക്കുന്നു. തമാശ എന്ന രണ്‍ബീര്‍ ചിത്രത്തിന് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മിനി ട്രൈലുകള്‍ പുറത്തിറങ്ങി. ചിത്രത്തി 36 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള മൂന്ന് മിനി ട്രൈലുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്.

അമേരിക്കന്‍ ചിത്രം ‘വെന്‍ ഹാരി മെറ്റ് സാലി’യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇംത്യാസ് അലി തയ്യാറാക്കുന്ന റൊമാന്റിക് ചിത്രത്തില്‍ അനുഷ്‌ക ശര്‍മയാണ് നായിക. ഹാരിയുടേയും സേജലിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ഖരാബ് (മോശം സ്വഭാവം) എന്ന് ആദ്യ ട്രൈലില്‍ റൊമാന്റിക് സ്വഭാവമുള്ള ടൂറിസ്റ്റ്‌ഗൈഡിന്റെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. ഹാരി സിങ് എന്ന ഞാന്‍ ഇത്തിരി മോശം സ്വഭാവക്കാരനാണ് എന്ന സ്വയം വിശേഷണത്തോടെയാണ് എസ്.ആര്‍.കെ പ്രത്യക്ഷപ്പെടുന്നത്.

താമാശക്കും ഹ്യൂമറിനും പ്രാധാന്യം നല്‍കിയ ട്രൈലുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മുഴു നീള റൊമാന്റിക്ക് ചിത്രം പ്രേക്ഷകര്‍ക്ക് എത്തിക്കും എന്ന സൂചനയും നല്‍കുന്നതാണ്. ആഗസ്ത് നാലിനാണ് ഹാരിയും സേജലും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.


റബ് നേ ബനാദി ജോഡി, ജബ് തക്ക് ഹേ ജാന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഷാരുഖും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകത കൂടി ജബ് ഹാരി മെറ്റ് സേജലിനുണ്ട്. ആംസ്റ്റര്‍ഡാം, പ്രേഗ്, ലിസ്ബണ്‍ തുടങ്ങി വിദേശ നഗരങ്ങളിലായിരുന്നു ലൊക്കേഷന്‍.
ദി റിംഗ്, റെഹ്നുമ എന്നിങ്ങനെ വ്യത്യസ്ത പേരുകള്‍ ചിത്രത്തിന്റേതായി പ്രചരിച്ചിരുന്നെങ്കിലും ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന പേര് ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ തന്നെ പുറത്ത് വിടുകയായിരുന്നു.

ഷാരുഖിന്റെ സ്വന്തം സംരംഭമായ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരിയില്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം റയീസിന്റെ ക്യാമറമാന്‍ കെ.യു മോഹനനാണ് ഈ ചിത്രത്തിന്റെയുംഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രീതമാണ് സംഗീത സംവിധായകന്‍.

kerala

രേഖാ രാജിന്റെ നിയമനം റദ്ദാക്കിയത് സുപ്രീംകോടതി ശരിവെച്ചു

Published

on

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ദളിത് സ്ത്രീ ചിന്തക രേഖാരാജിനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് പരമോന്നത കോടതി ഹര്‍ജി തള്ളിയത്. നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് നാളെ സ്‌കൂള്‍ പ്രവൃത്തി ദിനമായത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് നാളെ സ്‌കൂള്‍ പ്രവൃത്തി ദിനമായത്. ഒക്ടോബര്‍ 29, ഡിസംബര്‍ മൂന്നു എന്നീ ശനിയാഴ്ചകളും സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും.

Continue Reading

kerala

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ മൗനം പാലിക്കുന്നു; മലയാള മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് ഗവര്‍ണര്‍

ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരള ഹൗസില്‍ മലയാള മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിച്ചു.

Published

on

ന്യൂഡല്‍ഹി: മലയാള മാധ്യമങ്ങളോട് ക്ഷോഭിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണെന്നും അത്തരം മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ആത്മാഭിമാനമില്ലാത്തവരോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ കേരള ഹൗസില്‍ മലയാള മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിച്ചു.

ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളോട് പ്രത്യേകം സംസാരിക്കമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി ഉയര്‍ത്തിയ വിമര്‍ശനങ്ങളെയും കേരളത്തിലെ പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളെയും കുറിച്ച് പ്രതികരണം തേടാനായിരുന്നു മാധ്യമങ്ങള്‍ ഗവര്‍ണറെ കണ്ടത്. ഈ സമയത്താണ് മലയാള മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയറാല്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയത്.

Continue Reading

Trending