നടി പാര്‍വതി തിരുവോത്തിന് പിന്തുണയുമായി ഷമ്മി തിലകന്‍. സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങായ ആരാണ് പാര്‍വതി ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരാണ് പാര്‍വതി, അപ്പപ്പൊ കണ്ടവനെ അപ്പാ എന്നു വിളിക്കാത്തവള്‍ എന്ന് പാര്‍വതിയുടെ ഫോട്ടോ സഹിതം ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കവെ വിഷയത്തില്‍ പരോക്ഷ വിമര്‍ശനമുയര്‍ത്തി നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് പാര്‍വതി പറഞ്ഞത്.

ഇതിനെതിരെ നടി രചനാ നാരായണന്‍ കുട്ടി രംഗത്തെത്തി. ആരാണ് ഈ പാര്‍വതി എന്ന് രചന ചോദിച്ചത് വിവാദമായിരുന്നു.