വിനായകനെ കേന്ദ്രകഥാപാത്രമാക്കി പുതിയ ചിത്രമൊരുക്കുന്നുവെന്ന് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി. തന്റെ പുതിയ ചിത്രം ആദ്യ സിനിമ കിസ്മത്ത് റിലീസായ ജൂലൈ 29 തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിക്കാനും തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖമാണ്. ഓഗസ്റ്റ് അവസാന ആഴ്ച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കും. ഫ്രാന്‍സിസ് നെരോണ’യുടെ കഥയ്ക്ക് ‘ പി എസ് റഫീക്ക്’ആണ് തിരക്കഥ എഴുതുന്നത് റോഷന്‍ മാത്യു , മനോജ് കെ ജയന്‍ , കൊച്ചുപ്രേമന്‍ ,പോളി എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.