Connect with us

FOREIGN

ഇറാനും കടന്ന് ശിഹാബ് ചോറ്റൂര്‍ ഇറാഖിലെത്തി; ഇനി കുവൈത്തും കൂടി കടന്നാല്‍ സൗദിയില്‍

കാല്‍നടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനും കടന്ന് ഇറാഖിലെത്തി

Published

on

കാല്‍നടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂര്‍ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാല്‍ സൗദിയിലേക്ക് കടക്കാന്‍ കഴിയും.

ഇതോടെ കാല്‍ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്. ഇറാഖിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കര്‍ബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയാകും ശിഹാബ് കുവൈത്തിലേക്ക് പോവുക.

2022 ജൂണ്‍ രണ്ടിനാണ് കാല്‍ നടയായി ശിഹാബ് ചോറ്റൂര്‍ ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു.

പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. ട്രാന്‍സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അതിര്‍ത്തിയിലെ ആഫിയ സ്‌കൂളില്‍ നാല് മാസത്തോളം തങ്ങിയ ശേഷമാണ് പാകിസ്ഥാന്‍ ട്രാന്‍സിറ്റ് വിസ അനുവദിച്ചതും പാകിസ്ഥാനിലേക്ക് കടന്നതും. പാകിസ്ഥാനിലൂടെ തുടര്‍ന്ന യാത്ര പിന്നീട് ഇറാനില്‍ എത്തി. രാജ്യ സുരക്ഷയുടെ പ്രശ്നം കാരണം വിമാനം വഴിയാണ് ഇറാനിലേക്ക് എത്തിയത്.

2023 – ലെ ഹജ്ജിന്റെ ഭാഗമാകാന്‍ 8640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്. വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ എത്തി അവിടെ നിന്നും ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

 

engineering

ഭൂമിയിലെ രാത്രിജീവിതത്തിന്റെ മനോഹരചിത്രം പങ്കിട്ട് നാസ

രാത്രി എവിടെ, ഏതെല്ലാം സ്ഥലങ്ങളില്‍ ജീവിതമുണ്ട്, ആഘോഷങ്ങളുണ്ട്, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ ഇതിലൂടെവിശകലനം ചെയ്യാനാകുമെന്ന് നാസ അധികൃതര്‍ അവകാശപ്പെട്ടു.

Published

on

അമേരിക്കന്‍ ബഹിരാകാശഗവേഷകസംഘടനയായ നാസ ഭൂമിയിലെ രാത്രി ചിത്രം പുറത്തുവിട്ടു. രാത്രിയിലെ വിളക്കുകള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. രാത്രിയില്‍ വിവിധ നഗരങ്ങള്‍ വിളക്കുകളാല്‍ തെളിഞ്ഞുനില്‍ക്കുന്ന മനോഹരകാഴ്ചയാണ് ചിത്രത്തിലുള്ളത്. അമേരിക്കയിലെയും ആഫ്രിക്കയിലെയും ഇന്ത്യയിലെയും ഭാഗങ്ങള്‍ ചിത്രത്തിലുണ്ട്. യൂറോപ്പും വിളക്കുകള്‍ കൊണ്ട് തെളിഞ്ഞുനില്‍ക്കുന്നു.

ഇന്ത്യയിലെ വിവിധ നഗരങ്ങളുടെ രാത്രിദൃശ്യം ഇതില്‍ കാണാം. പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളില്‍ വെളിച്ചം കാണുന്നു. യൂറോപ്പിന്റെയും ആഫ്രിക്കയുടെയും വിവിധ നഗരങ്ങളുടെയും വെളിച്ചം ചിത്രത്തിലുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്നാണ് ചിലരിതിനെ വിശേഷിപ്പിച്ചത്. 206ലെ ചിത്രമാണിതെന്നാണ് പറയുന്നത്. ഇളം നീലനിറമാണ് ഭൂമിക്ക്. നാസയുടെ ഉപഗ്രഹമാണ ്ചിത്രമെടുത്തത്. ഇത് വലിയ ഗവേഷണങ്ങള്‍ക്കും വിശകലനത്തിനും സഹായിക്കുമെന്നാണ് നിഗമനം.

രാത്രി എവിടെ, ഏതെല്ലാം സ്ഥലങ്ങളില്‍ ജീവിതമുണ്ട്, ആഘോഷങ്ങളുണ്ട്, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ ഇതിലൂടെവിശകലനം ചെയ്യാനാകുമെന്ന് നാസ അധികൃതര്‍ അവകാശപ്പെട്ടു. വൈദ്യുതിനിലച്ചതും മറ്റും ഇതിലൂടെ അറിയാനാകും. ഒരുദിവസത്തിനകം നാസയുടെ ട്വീറ്റില്‍ 25 ലക്ഷം പേരാണ് ഇഷ്ടം രേഖപ്പെടുത്തിയത്. ഹോ ,അല്ഭുതം ,നമ്മുടെ ഭൂമി എന്നാണ് ഒരാള്‍ കമന്റിട്ടത്.

Continue Reading

FOREIGN

ഖത്തറില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടത്തില്‍ നിന്ന് 2 സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു

ഖത്തറിലെ മന്‍സൂറ, ബിന്‍ ദിര്‍ഹം ഏരിയയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു

Published

on

ഖത്തറിലെ മന്‍സൂറ, ബിന്‍ ദിര്‍ഹം ഏരിയയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തു. ഇക്കാര്യം വെളിപ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ) ട്വീറ്റ് ചെയ്തു. ഒരാളുടെ ജീവന്‍ അപഹരിച്ച സ്ഥലത്ത് നിന്നാണ് മറ്റ് രണ്ടു പേരെ ജീവനോടെ കിട്ടിയത്. ”ബിന്‍ ദിര്‍ഹം പ്രദേശത്തെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തിരച്ചിലിനിടയിലാണ് സുരക്ഷാ സംഘത്തിന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഇരുവരേയും ആവശ്യമായ വൈദ്യചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു” ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ വിശദീകരിച്ചു. എല്ലാവിധ സജ്ജീകരണങ്ങളോടേയും അപകട സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ് സുരക്ഷാ സംഘം. തുര്‍ക്കിയിലെ ഭൂകമ്പ ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഖത്തര്‍ സുരക്ഷാ സേനയിലെ സംഘാങ്ങളാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നതെന്ന് ഖത്തര്‍ ഇന്‍ര്‍നാഷണല്‍ സെര്‍ച്ച് ആന്റ് റസ്‌ക്യു വിഭാഗത്തിന്റെ കമാന്‍ഡര്‍ ലെഫ്റ്റനന്റ് കേണല്‍ മുബാറക് ഷെരീദ അല്‍കഅബി പറഞ്ഞു. കെട്ടിടത്തില്‍ താമസിച്ചിരുന്ന 12 കുടുംബങ്ങളെ നേരത്തെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ആഘാതത്തില്‍ നിന്ന് മുക്തമാകാന്‍ ഇവര്‍ക്ക് ആവശ്യമായ മാനസിക പരിചരണവും കമ്മ്യൂണിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നതായി ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മുഫ്ത പറഞ്ഞു. നിസ്സാര പരിക്കുകളുള്ള 7 പേര്‍ക്ക് ചികിത്സ നല്‍കിവരുന്നു. ബുധനാഴ്ച കാലത്ത് എട്ടരയോടെ തകര്‍ന്നു വീണ സന്ദര്‍ഭത്തില്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് നിയോഗിതരായവര്‍ക്ക് ആവശ്യമായ അനുമതിയുണ്ടോയെന്നും, ഇത് അപകടത്തിന് ഒരു കാരണമായിട്ടുണ്ടോയെന്നും പരിശോധനാവിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശദമായ അന്വേഷണത്തിന് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സ്, അല്‍ഫാസ, ട്രാഫിക് പൊലീസ് സംഘങ്ങള്‍ ആംബുലന്‍സും മറ്റ് പരിചരണ സംവിധാനങ്ങളുമായി സ്ഥലത്തെത്തിയിരുന്നു.

Continue Reading

crime

കോഴിക്കോട് റഷ്യന്‍ യുവതിയുടെ ആത്മഹത്യശ്രമം ; ലയാളിയായ സുഹൃത്തിനെ തേടിയെത്തിയത് മൂന്ന് മാസം മുമ്പ്

കൂരാചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച റഷ്യന്‍ യുവതി ചികിത്സയില്‍.

Published

on

കൂരാചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച റഷ്യന്‍ യുവതി ചികിത്സയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് കൂരാചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് ചാടിയത്. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് ജീവനെടുക്കാന്‍ ശ്രമിച്ചതെന്ന് സൂചന.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ അന്വേഷിച്ച് മൂന്ന് മാസം മുമ്പാണ് യുവതി കൂരാചുണ്ടിയിലെത്തിയത്. തുടര്‍ന്ന് സുഹൃത്തിനൊപ്പം കൂരാചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു.

അതേ സമയം യുവതിയുടെ ആണ്‍സുഹൃത്തിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല.

Continue Reading

Trending