Connect with us

Culture

മൈക്കിന് മുന്നില്‍ എന്തും വിളിച്ച് പറയാമെന്നാണോ; സി.പി.എം എംഎല്‍എയുടെ വാക്‌സിന്‍ വിരുദ്ധ നിലപാടിനെതിരെ ഡോ.ഷിംന അസീസ്

Published

on

റുബെല്ലാ വാക്‌സിനെതുരെ പ്രസംഗിച്ച സിപിഐഎം എംഎല്‍എ എംഎം ആരിഫിനെതിരെ ഡോ. ഷിംന അസീസ്. കാര്യത്തെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ ജനനേതാവിന് എന്തും വിളിച്ച് പറയാമെന്നാണോയെന്ന് ഡോ.ഷിംന അസീസ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചോദിച്ചു.

‘സര്‍ക്കാരിനെതിരെ ഇത്തരമൊരു അശാസ്ത്രീയത സംസാരിക്കാന്‍ സാറിന് എങ്ങനെ കഴിയുന്നു? സര്‍ക്കാര്‍ പദ്ധതിക്കെതിരെ മൈക്കിന് മുന്നില്‍ ജനനേതാവിന് എന്തും വിളിച്ച് പറയാമെന്നാണോ? സര്‍ ഈ വിഷയം പഠിച്ചിട്ടുണ്ടോ? പോട്ടെ, വെറുതെയെങ്കിലുമൊന്ന് വായിച്ച് നോക്കിയിട്ടുണ്ടോ? സമൂഹത്തില്‍ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും മീസില്‍സ് റുബല്ല വാക്‌സിനേനെഷന്‍ കാരണം ഒഴിവാക്കപ്പെടുന്ന ദുരന്തങ്ങളെക്കുറിച്ചും എന്തെങ്കിലും അറിഞ്ഞിട്ട് തന്നെയാണോ ഈ പറഞ്ഞതൊക്കെ’ ഷിംന ചോദിച്ചു.

റൂബെല്ലാ വാക്‌സിനെ എതിര്‍ക്കുന്നവര്‍ കൂടുതല്‍ ശക്തമായി പ്രചരണം നടത്തണമെന്നും ,സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണ് റൂബെല്ലയെ അനുകൂലിച്ചതെന്നും ആരിഫ് എംഎല്‍എ ഒരു പൊതുപരിപാടിക്കിടെ പ്രസംഗിച്ചിരുന്നു. തന്റെ മക്കള്‍ക്ക് ഇതുവരെയും വാക്‌സിന്‍ എടുത്തിട്ടില്ലെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഇന്‍ഫോ ക്ലിനിക്കിന്റെ അഡ്മിന്‍ കൂടിയായ ഡോ.ഷിംന രംഗതെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മനസ്സില്ലാമനസ്സോടെയാണ് മീസില്‍സ് റുബെല്ല വാക്‌സിനേഷനെ പിന്തുണച്ചതെന്ന് ഭരണപക്ഷ എംഎല്‍എ അരൂരിന്റെ സ്വന്തം എ.എം ആരിഫ്. തന്റെ കുട്ടികള്‍ക്ക് ഒരു വാക്‌സിനും കൊടുത്തല്ല വളര്‍ത്തിയതെന്നും പൊതുവേദിയില്‍ പ്രഖ്യാപനം.!!!

അങ്ങനെ വേണം സര്‍. ലോകത്താകമാനം നടക്കുന്ന ഒരു ആരോഗ്യപദ്ധതി സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടക്കുമ്പോള്‍ പുറംതിരിഞ്ഞു തന്നെ നില്‍ക്കണം. ശാസ്ത്രാവബോധം എന്ന ഒന്നുണ്ട് സര്‍. സമൂഹത്തിലെ മക്കളോടും സ്വന്തം മക്കളോടും സ്‌നേഹം വേണം. അവര്‍ക്ക് വേണ്ടി ചുറ്റുമൊരു കാര്യം നടക്കുമ്പോള്‍ അതെന്താണെന്ന് അറിയാന്‍ ശ്രമിക്കണം. ജയിപ്പിച്ചു വിട്ട ജനങ്ങളോട് കടമയും കടപ്പാടുമുള്ളതോര്‍ക്കണം…

സര്‍ക്കാരിനെതിരെ ഇത്തരമൊരു അശാസ്ത്രീയത സംസാരിക്കാന്‍ സാറിന് എങ്ങനെ കഴിയുന്നു? സര്‍ക്കാര്‍ പദ്ധതിക്കെതിരെ മൈക്കിന് മുന്നില്‍ ജനനേതാവിന് എന്തും വിളിച്ച് പറയാമെന്നാണോ? സര്‍ ഈ വിഷയം പഠിച്ചിട്ടുണ്ടോ? പോട്ടെ, വെറുതെയെങ്കിലുമൊന്ന് വായിച്ച് നോക്കിയിട്ടുണ്ടോ? സമൂഹത്തില്‍ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും മീസില്‍സ് റുബല്ല വാക്‌സിനേനെഷന്‍ കാരണം ഒഴിവാക്കപ്പെടുന്ന ദുരന്തങ്ങളെക്കുറിച്ചും എന്തെങ്കിലും അറിഞ്ഞിട്ട് തന്നെയാണോ ഈ പറഞ്ഞതൊക്കെ?

ഞങ്ങള്‍ കുറച്ച് സാധാരണക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ സാറിനെപ്പോലുള്ളവര്‍ കാരണം കഴിഞ്ഞ കുറേ മാസങ്ങള്‍ അനുഭവിച്ച സമ്മര്‍ദത്തെ കുറിച്ച് വല്ല ധാരണയുമുണ്ടോ? മലപ്പുറത്ത് ഞങ്ങള്‍ നേരിട്ട അപമാനവും ആധിയുമറിയാമോ? കുഞ്ഞുങ്ങള്‍ മീസില്‍സ് വന്ന് മരിക്കാതിരിക്കാനും അടുത്ത തലമുറ റുബല്ലയുള്ള അമ്മയുടെ ഉദരത്തില്‍ വളര്‍ന്ന് അന്ധതയും ബധിരതയും ബുദ്ധിമാന്ദ്യവും ഹൃദയവൈകല്യവും അനുഭവിക്കാതിരിക്കാനും ഞങ്ങള്‍ മുന്നിട്ടിറങ്ങിയത് കണ്ടില്ലേ? ശാപവാക്കുകളും കൈയ്യേറ്റവും ഞങ്ങള്‍ ഒരുപാട് സഹിച്ചു. ഞങ്ങളുടെ ഒരു ഡോക്ടര്‍ ക്രൂരമായി അക്രമിക്കപ്പെട്ടു, നേഴ്‌സിന്റെ കൈ പിടിച്ചു തിരിച്ചൊടിച്ചു. ഇനി അത് കണ്ടിട്ടെങ്കിലും ബോധം തെളിഞ്ഞോട്ടെ എന്ന പ്രതീക്ഷയോടെ കുറേ പേര്‍ സ്വന്തം കുട്ടികളെ ലൈവ് ക്യാമറക്ക് മുന്നില്‍ വാക്‌സിനേറ്റ് ചെയ്തു. ഒടുക്കം മലപ്പുറത്തെ ഒരു ഡോക്ടര്‍ക്ക് സ്വയം ങഞ വാക്‌സിന്‍ കുത്തിവച്ച് കാണിക്കേണ്ടി വരെ വന്നു.

പലയിടത്തും ഞങ്ങള്‍ അപഹാസ്യരായി. ശാരീരികാക്രമണങ്ങള്‍ക്ക് മുന്നില്‍ വരെ അടിപതറാതെ ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനു വേണ്ടി നെഞ്ചും വിരിച്ച് നിലകൊണ്ടു. ഇങ്ങനെയൊക്കെ പടപൊരുതിയാണ് സര്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ ഭൂരിപക്ഷവും സുരക്ഷിതരായത്. നിങ്ങളെപ്പോലെ കുറെയേറെ പിന്തിരിപ്പന്മാരുണ്ടായിട്ടും ഞങ്ങളെക്കൊണ്ടതിന് സാധിച്ചു.

ഇങ്ങനൊരു MLA ഉണ്ടായിട്ടും ആലപ്പുഴയിലെ വാക്‌സിനേഷന്‍ കവറേജ് 95% കടന്ന് അപ്പുറമാണ്. സുരക്ഷിതരായ കുഞ്ഞുങ്ങളുടെ കണക്ക് കണ്ടല്ലോ, അല്ലേ? താങ്കളെപ്പോലെയല്ല, ജനങ്ങള്‍ക്ക് ബോധവും ബോധ്യവുമുണ്ട് നേതാവേ…

ഇതിനൊന്നും കഷ്ടമെന്ന് പറഞ്ഞൂടാ, പരമകഷ്ടമെന്ന് വേണം പറയാന്‍ !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending