Connect with us

kerala

കപ്പലപകടം: പ്രതികൂല സാഹചര്യം, തീയണയ്ക്കല്‍ നിര്‍ത്തിവെച്ചു

ദൗത്യം നാളെ രാവിലെ പുനരാരംഭിക്കും

Published

on

കേരളതീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പല്‍ തീപിടിച്ചുണ്ടായ സംഭവത്തില്‍ തീയണയ്ക്കല്‍ നിര്‍ത്തിവെച്ചു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ നിയന്ത്രണവിധേയമാക്കാനായില്ല. പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം താത്കാലികമായി നിര്‍ത്തിവെച്ചു.

കൂടാതെ കപ്പല്‍ ഒഴുകുന്നതും കണ്ടെയ്നറുകള്‍ ഉള്ളതും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നാളെ കാലത്ത് ദൗത്യം പുനരാരംഭിക്കും.

കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരു തുറമുഖത്തെത്തിക്കും. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. രാത്രി 10 മണിയോടെ ഇവരെ മംഗളൂരുവില്‍ എത്തിക്കുമെന്നാണ് വിവരം.

കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ കപ്പലാണ് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. 22 പേരില്‍ നാല് പേരെയാണ് കാണാതായത്. നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.

കേരളതീരത്ത് ആഘാതമില്ലെങ്കിലും ബേപ്പൂര്‍, കൊച്ചി, തൃശൂര്‍ തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കുണ്ട്.

kerala

സംസ്ഥാനത്ത് സ്വര്‍ണവില കൂടി; 74,000ല്‍ താഴെ തന്നെ

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,880 രൂപയാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് പവന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,880 രൂപയാണ്. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ നിരക്കാണ് ഇന്ന് തിരികെ കയറിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ ഉയർന്ന് 9235 രൂപയിലെത്തി.
ഇന്ന് 24 കാരറ്റ് സ്വർണവില 10,075 രൂപയിലെത്തി . 18 കാരറ്റിന് ഒരു ഗ്രാമിന് 7,556 രൂപയും പവന് 60,448 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 120 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 92,350 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.50 ലക്ഷം രൂപ വേണം.
ജൂൺ 14 നു രേഖപ്പെടുത്തിയ 74,560 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Continue Reading

kerala

ഭാരതാംബ വിവാദം സിപിഐഎമ്മിൻ്റെ തട്ടിപ്പ്, ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രി’; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

ഇടുക്കി: ഭാരതാംബ വിവാദം സിപിഐഎമ്മിന്റെ തട്ടിപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രിയാണെന്നും എന്തിനാണ് സിപിഐഎം ഇവർക്ക് ഇത്ര പ്രാധാന്യം നൽകുന്നത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കേരളത്തിന്റെ മതേതരപാരമ്പര്യത്തെ ഹോമിക്കുകയാണ്.

ഗവർണ്ണർമാർക്ക് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇല്ലാത്ത പ്രാധാന്യം കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കും എന്നത് സ്വാഭാവികമാണ്‌. ഗാന്ധിയെ കൊന്നവർ കൊണ്ടുവരുന്ന ബിംബങ്ങൾ ഒന്നും ഭാരതത്തിന്റേതല്ല എന്നും അതിനെ ജനങ്ങൾ കൂട്ടായി തള്ളിക്കളയും എന്നും രാഹുൽ പറഞ്ഞു.

Continue Reading

kerala

യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബയുമായി ഗവര്‍ണര്‍

Published

on

തിരുവനന്തപുരം: യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബ ചിത്രവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. രാജ്ഭവനിലെ യോഗാദിന പരിപാടികള്‍ തുടങ്ങിയത് വിവാദ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയുമാണ്.

ഇതിനിടെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം.

 

Continue Reading

Trending