മണിശങ്കര്‍ അയ്യറെ പുറത്താക്കിക്കൊണ്ട് കോണ്‍ഗ്രസ് കാണിച്ച ധൈര്യം ബി.ജെ.പിക്കുണ്ടോയെന്ന് ശിവസേന. രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ച നേതാക്കളെ പുത്താക്കാന്‍ നടപടി എടുക്കുമോ എന്നാണ് ശിവസേനാ വക്താവ് മനീഷ കയന്തെ ചോദിച്ചത്. പ്രാധാനമന്ത്രി നരേന്ദ്ര മോദിയെ ‘നീചന്‍’ എന്നു വിളിച്ചതിന്റെ പേരില്‍ മണിശങ്കര്‍ അയ്യര്‍ക്കെതിരെ നടപടി എടുക്കാന്‍ കോണ്‍ഗ്രസ്സ് കാണിച്ച ധൈര്യം ബി.ജെ.പിക്ക് ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിക്കുന്നു.
‘മണി ശങ്കര്‍ അയ്യറിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്സ് ധൈര്യം കാണിച്ചു. അതേ ധൈര്യത്തോടെ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്നു വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പിക്കാകുമോ?’ മനീഷ കയന്തെ പറഞ്ഞു.

.