main stories
ശിവശങ്കര്‍ വീണ്ടും അറസ്റ്റില്‍
കസ്റ്റംസ് അധികൃതര്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ഇഡി അറസ്റ്റ് ചെയ്തിട്ടുള്ള ശിവശങ്കര്‍ കാക്കനാട് ജയിലിലാണ്.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് അധികൃതര്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ഇഡി അറസ്റ്റ് ചെയ്തിട്ടുള്ള ശിവശങ്കര്‍ കാക്കനാട് ജയിലിലാണ്.
അറസ്റ്റ് രേഖപ്പെടുത്താൻ ഇന്നലെ കോടതി അനുമതി നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് വി. വിവേകാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയത്.
എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്. ശിവശങ്കറിന്‍റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. അതേസമയം യുഎഇ കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി പരിഗണിക്കും. രണ്ടു പേരെയും വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
kerala
ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി

ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം. ഏറാമല സ്വദേശി ഷഫീക്കിനെതിരെയാണ് വിദ്വേഷ പ്രചാരണം നടത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി.
വിദ്യാഭ്യാസ വകുപ്പ് വിളിച്ചു ചേര്‍ത്ത പിടിഎ പ്രസിഡന്റുമാരുടെ യോഗത്തില്‍ പങ്കെടുത്ത് തിരിച്ചു പോകുന്നതിനിടെയാണ് എംപിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വഴി തടയുന്നത് ഷഫീക്ക് കണ്ടത്. പിന്നാലെ എംപിക്ക് സംരക്ഷണമൊരുക്കാന്‍ ഷഫീക്ക് തയ്യാറാകുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഷഫീക്കിനെതിരെ വിദ്വേഷ പ്രസ്താവനകളാണ് ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ പുറത്തുവിടുന്നത്. ഷഫീക്കിനെ താലിബാനിയെന്നും ഭീകരവാദിയെന്നും ചിത്രീകരിച്ചാണ് വ്യാപക പ്രചാരണം നടക്കുന്നത്. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ലീഗിന്റെ പരാതി.
പള്ളിക്കുനി എം എല്‍ പി സ്‌ക്കൂള്‍ പിടിഎ പ്രസിഡന്റും ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് ശാഖ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമാണ് ഖുര്‍ആന്‍ പണ്ഡിതന്‍ കൂടിയായ ഹാഫിള് ഷഫീഖ്.
kerala
‘തെളിവ് പുറത്തുവന്നതിന് ശേഷം ഒരാളെ കാണാനില്ല’; മലയാളം സര്‍വകലാശാല ഭൂമി ഇടപാടില്‍ കെ.ടി ജലീലിനെതിരെ വിമര്‍ശനവുമായി പി.കെ ഫിറോസ്
മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ ഇടപാടില്‍ മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് നേരിട്ട് പങ്ക് ഉണ്ടെന്നതിനുള്ള രേഖകള്‍ പി.കെ ഫിറോസ് ഇന്നലെ പുറത്തുവിട്ടിരുന്നു.

മലയാളം സര്‍വകലാശാലയുടെ ഭൂമിതട്ടിപ്പില്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നതിന് ശേഷം ഒരാളെ കാണാനില്ലെന്ന് കെ.ടി ജലീലിനെതിരെ പരോക്ഷ വിമര്‍ശനവുമായി പി.കെ ഫിറോസ്. മലയാളം സര്‍വകലാശാല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഫിറോസും ജലീലും നിരന്തരമായി സമൂഹ മാധ്യമത്തിലും പുറത്തും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തി കൊണ്ടിരിക്കുകയാണ്.
മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ ഇടപാടില്‍ മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് നേരിട്ട് പങ്ക് ഉണ്ടെന്നതിനുള്ള രേഖകള്‍ പി.കെ ഫിറോസ് ഇന്നലെ പുറത്തുവിട്ടിരുന്നു. 2017ല്‍ നിര്‍ത്തിവെച്ച ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കെ.ടി ജലീല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് പുനരാരംഭിച്ചതെന്ന് പി.കെ ഫിറോസ് പറഞ്ഞു.
സ്ഥലം ഏറ്റെടുപ്പിന് ഫണ്ട് അനുവദിക്കാന്‍ മന്ത്രിസഭയില്‍ വെച്ച നോട്ടിന്റെയും 2017ല്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തി വെച്ചതിന്റെയും രേഖകളാണ് ഫിറോസ് പുറത്തു വിട്ടത്. മലയാളം സര്‍വകലാശാലക്ക് ഏറ്റെടുക്കേണ്ട ഭൂമിക്ക് വില നിശ്ചയിച്ചത് മുതല്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതലാണെന്ന് ഫിറോസ് പറഞ്ഞു.
പി.കെ ഫിറോസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കണ്ടവരുണ്ടോ?
ഞാന്‍ ഒരു പത്രസമ്മേളനം നടത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടി പത്രസമ്മേളനം നടത്തിയിരുന്ന, ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ മറുപടി നല്‍കിയിരുന്ന ഒരാളെ ഇന്നലെ മുതല്‍ കാണാനില്ല. മലയാളം സര്‍വകലാശാലയുടെ ഭൂമിതട്ടിപ്പില്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നതിന് ശേഷമാണ് ആളെ കാണാതായത്.
കണ്ട് പിടിക്കാനുള്ള അടയാളങ്ങള്‍;
മുസ്ലിം ലീഗ്, ദോത്തി ചലഞ്ച്, ദുബായ് ദുബായ് എന്നിങ്ങനെ ഇടക്കിടെ വിളിച്ചു പറയും. പോരാത്തതിന് സ്വജനപക്ഷപാതം നടത്തിയതിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിന്റെ പകയും നിരാശയും മുഖത്ത് കാണാം. പിടിക്കപ്പെടുമെന്നുറപ്പായാല്‍ ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കും. കണ്ടെത്തുന്നവര്‍ ഉടനെ അറിയിക്കുക.
മകനേ തിരിച്ചു വരൂ. എല്ലാവരും കാത്തിരിക്കുകയാണ്??
main stories
യൂത്ത് ലീഗ് ശാക്തീകരണം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ഹരിയാനയില്‍ കമ്മിറ്റി തെരഞ്ഞെടുത്തു
മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഹരിയാന പല്‍വാലിലെ റാണിയാല ഖുര്‍ദില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന സ്പെഷല്‍ കൗണ്‍സിലില്‍ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ വന്നതിനു പിന്നാലെ മുസ്‌ലിം യൂത്ത് ലീഗ് സംഘടന ശാക്തീകരണ കാമ്പയിനുമായി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഹരിയാന പല്‍വാലിലെ റാണിയാല ഖുര്‍ദില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന സ്പെഷല്‍ കൗണ്‍സിലില്‍ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത പരിപാടി മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ആസിഫ് അന്‍സാരി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ജില്ല പരിഷത്ത് തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. അസ്ഹറുദ്ദീന്‍ ചൗധരി 2500 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗിനും യൂത്ത് ലീഗിനും രാഷ്ട്രീയ സാധ്യതയുള്ള പ്രദേശമാണ് ഹരിയാനയെന്ന് ആസിഫ് അന്‍സാരി പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ശക്തമായ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. അസറുദ്ദീന്‍ ചൗധരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സര്‍ഫറാസ് അഹമ്മദ്, ജനറല്‍ സെക്രട്ടറി ടി.പി. അശ്റഫലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹരിയാന സംസ്ഥാന സംഘടന ചുമതലയുള്ള ദേശീയ സെക്രട്ടറി സി.കെ. ശാക്കിര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ആശിഖ് ചെലവൂര്‍, എക്‌സിക്യൂട്ടീവ് അംഗം അഡ്വ. മര്‍സൂഖ് ബാഫഖി, യു.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ആഷിക് ഇലാഹി, മീററ്റ് കോര്‍പറേഷന്‍ കൗണ്‍സിലര്‍ റിസ്വാന്‍ അന്‍സാരി എന്നിവര്‍ സംസാരിച്ചു. ഹരിയാന സംസ്ഥാന യൂത്ത് ലീഗ് ഭാരവാഹികളായി അഡ്വ. മന്‍സൂര്‍ അഹമ്മദ് (പ്രസിഡന്റ്), മുഹമ്മദ് അഷ്ഫാഖ്, ഖാലിദ് പ്രധാന്‍, മുഹമ്മദ് അനീഷ് (വൈസ് പ്രസിഡന്റുമാര്‍), അഡ്വ. സലീം ഹുസ്സൈന്‍ (ജനറല്‍ സെക്രട്ടറി), അഡ്വ. ആമിര്‍ ഖാന്‍, മുഹമ്മദ് ജാദ്, അഡ്വ. മുജാഹിദ് (സെക്രട്ടറിമാര്‍), സാജിദ് അലി ഖാന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
-
kerala3 days ago
എറണാകുളം സീപോര്ട്ട് എയര്പോര്ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര് ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala19 hours ago
ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
News3 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala2 days ago
മലപ്പുറത്തെ വീട്ടില്നിന്ന് 20 എയര്ഗണും മൂന്ന് റൈഫിളും കണ്ടെത്തി; ഒരാള് അറസ്റ്റില്‍
-
kerala3 days ago
ചേര്ത്തലയില് കെഎസ്ആര്ടിസി ബസ് ഇടിച്ച് അപകടം; 28 പേര്ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
india3 days ago
മുഖത്ത് ഷൂകൊണ്ട് ചവിട്ടി; ഉത്തരാഖണ്ഡില് മുസ്ലിം വിദ്യാര്ഥിയെ അധ്യാപകര് ക്രൂരമായി മര്ദിച്ചു
-
News3 days ago
ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല് സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു