ന്യൂഡല്‍ഹി: കാറില്‍ സഞ്ചരിക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകക്ക് നേരെ വെടിവെപ്പ്. മിഥാലി ചാന്തോല എന്ന യുവതിയുടെ നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 12.30ന് കാറില്‍ സഞ്ചരിക്കവെ, മറ്റൊരു കാറില്‍ മാസ്‌ക് ധരിച്ചെത്തിയ സംഘം മിഥാലിക്കെതിരെ വെടിവക്കുകയായിരുന്നു. ഡല്‍ഹിയിലെ വസുന്ധരയിലാണ് സംഭവം. പരിക്കേറ്റ മിഥാലിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അര്‍ധരാത്രിയില്‍ സഞ്ചരിക്കുകയായിരുന്ന മിഥാലിയുടെ കാറിനെ മറികടന്ന് മറ്റൊരു കാര്‍ മുന്നിലേക്കെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കാറിനകത്തെ മാസ്‌ക് ധരിച്ചെത്തിയ സംഘം മിഥാലിക്കു നേരെ വിന്റ് ഷീല്‍ഡു വഴി രണ്ടു തവണ വെടിയുതിര്‍ത്തു. അവയിലൊന്ന് കൈക്ക് കൊണ്ടെന്നും മിഥാലി പൊലീസിനോടു പറഞ്ഞു.വെടിവപ്പിനു പുറമെ കാറിനുനേരെ മുട്ടയേറുമുണ്ടായി.

സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.