കൊച്ചി: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും അന്വേഷണം കൃത്യമായ രീതിയിലാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു.
സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് അപ്പീല്‍ കൊടുത്ത സര്‍ക്കാര്‍ നടപടി. വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം എന്നു പറഞ്ഞാണ് കേസ് സി.ബി.ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
Be the first to write a comment.