കൊച്ചി: എറണാംകുളം സെന്‍ട്രല്‍ എസ്.ഐയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ. എസ്.ഐ നവാസിനെയാണ് കാണാതായിരിക്കുന്നത്. ഇന്നു പുലര്‍ച്ചെ മുതലാണ് കാണാതായതെന്ന് തേവര സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഭാര്യ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

മേലുദ്യോഗസ്ഥനുമായി ഇന്നലെ വൈകുന്നേരം തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നവാസിനെ കാണാതായത്. അതേസമയം, ഔദ്യോഗിക സിംകാര്‍ഡും വയര്‍ലസ് സെറ്റും സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഇന്നലെ രാത്രി തന്നെ അദ്ദേഹം ഏല്‍പ്പിച്ചിരുന്നതായാണ് വിവരം. കുത്തിയതോട് സ്വദേശിയാണ് നവാസ്. കുടുംബത്തോടൊപ്പം തേവരയിലെ ക്വാട്ടേഴ്‌സിലാണ് താമസം.