ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ബദാമി മണ്ഡലത്തില്‍ വിജയം. 66478 വോട്ടുകളാണ് സിദ്ധരാമയ്യക്ക് ഇവിടെ ലഭിച്ചത്.

ബി.ജെ.പിയുടെ ബി.ശ്രീരാമുലുവിന് 64603 വോട്ടുകളാണ് ലഭിച്ചത്. ജെ.ഡി.എസിന്റെ ഹനമന്ദിന് 24004 വോട്ടുകളാണ് നേടാനായത്. ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യക്ക് വിജയിക്കാനായിരുന്നില്ല. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ജി.ടി ദേവഗൗഡയാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്.

ദേവ ഗൗഡക്ക് 28741 വോട്ടും സിദ്ധരാമയ്യക്ക് 15061 വോട്ടുകളുമാണ് ലഭിച്ചത്. ഇവിടെ ബി.ജെ.പിയുടെ ഗോപാല്‍ റാവുവിന് 2000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.