ബംഗളുരു: 118 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബി.ജെ.പിയെ
വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ആ 11 പേര്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നിയമസഭക്ക് മുന്നില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. വിധാന്‍ സൗധക്ക് മുന്നിലാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് ധര്‍ണ നടക്കുന്നത്.

കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കര്‍ണാടകയിലെ എം.എല്‍.എമാര്‍ ഒറ്റ രാത്രി കൊണ്ട് മറുകണ്ടം ചാടിയെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ആരോപണം. ഈ ആരോപണത്തിന് മറുപടിയുമായി തങ്ങള്‍ക്കൊപ്പമുളള മുഴുവന്‍ എം.എല്‍.എമാരെയും റോഡിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം.