Connect with us

india

‘എസ്പിബിയ്ക്ക് കോവിഡ് പടര്‍ത്തിയത് ഞാനല്ല’, പ്രതികരണവുമായി യുവഗായിക രംഗത്ത്

Published

on

ചെന്നൈ: പ്രശസ്ത പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യതത്തിന് കോവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുയരുന്നു. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹം ചെന്നൈ എം ജി എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇതിനിടയിലാണ് എസ് പി ബിക്ക് കോവിഡ് ബാധിച്ചത് ഒരു തെലുങ്ക് ടിവി പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്.

ഈ ടി വി ഷോയില്‍ പങ്കെടുത്ത ഗായിക മാളവിക കോവിഡ് സ്ഥിരീകരിച്ചിട്ടും പരിപാടിക്ക് എത്തിയതാണ് വൈറസ് ബാധയുണ്ടാകാന്‍ കാരണമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാളവിക.

കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി വീട്ടില്‍ തന്നെ തുടരുന്ന താന്‍ ആദ്യമായി പങ്കെടുത്ത പരിപാടിയാണ് ആ ടിവി ഷോ എന്ന് മാളവിക വ്യക്തമാക്കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ഭര്‍ത്താവ് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും പ്രായമായ അച്ഛനും അമ്മയും പ്രഭാതനടത്തതിന് പോലും വീടിന് പുറത്ത് ഇറങ്ങിയിട്ടില്ലെന്നും മാളവിക പറഞ്ഞു. രണ്ടുവയസ്സുള്ള തന്റെ മകള്‍ വീട്ടില്‍ ഉള്ളതിനാല്‍ പ്രത്യേക ശ്രദ്ധയോടെയാണ് കോവിഡ് കാലം ചിലവഴിച്ചതെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ മാളവിക പറഞ്ഞു.

‘എസ് പി ബിക്കും പരിപാടിയില്‍ പങ്കെടുത്ത മറ്റു ചിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു എന്ന് അറിഞ്ഞതിന് ശേഷമാണ് ഞാന്‍ പരിശോധന നടത്തിയത്. മുന്‍കരുതലെന്നോണം വീട്ടില്‍ എല്ലാവരുടെയും പരിശോധന നടത്തി. എനിക്കും അച്ഛന്‍, അമ്മ, മകള്‍ എന്നിവര്‍ക്കും നിര്‍ഭാഗ്യവശാന്‍ പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. ഭര്‍ത്താവിന്റെയും െ്രെഡവറുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. വളരെ ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്’, മാളവിക കുറിച്ചു.

അതേസമയം, എത്രയും വേഗം സുഖം പ്രാപിക്കാനുള്ള പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.

india

കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം; യുവതിയും സുഹൃത്തും അറസ്റ്റിൽ

ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്‌.

Published

on

പൂനെയിൽ കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരണം നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. മിഹിർ ​ഗാന്ധി (27), മിനാക്ഷി സലുങ്കെ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീൽ ചിത്രീകരിച്ചവർ ഒളിവിലാണ്‌.

പൂനെയിലെ പഴയ ഒരു ക്ഷേത്രത്തിൻറെ ഭാഗമായ കെട്ടിടത്തിൽ അപകടകരമായി തൂങ്ങിക്കിടന്നായിരുന്നു റീൽ. സുഹൃത്ത് മിഹിർ ഗാന്ധിയുടെ കയ്യിൽ പിടിച്ച് മീനാക്ഷി സുലുങ്കെ തൂങ്ങിക്കിടക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പത്തുനില കെട്ടിടത്തിന് സമാന ഉയരത്തിലുള്ള ക്ഷേത്രത്തിന് മുകളിൽ കയറിയായിരുന്നു ഇവരുടെ അഭ്യാസപ്രകടനം.

മീനാക്ഷിയും മിഹിറും പൊലീസ് വിളിപ്പിച്ചത് പ്രകാരം സ്റ്റേഷനിൽ എത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു . ആറുമാസം വരെ തടവു കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Continue Reading

crime

ഹരിയാനയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ രണ്ട് ഹിന്ദുയുവാക്കളെയും കടയുടമയായ മുസ്‍ലിം വ്യാപാരിയെയും പശുസംരക്ഷക ഗുണ്ടകൾ മർദിച്ചു

ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ഇപ്പോൾ പുറത്തറിഞ്ഞത്.

Published

on

ഹരിയാനയിലെ കടയിൽ മുസ്‍ലിം മാംസ വ്യാപാരിയെയും കടയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ രണ്ട് ഹിന്ദുയുവാക്കളെയും പശു സംരക്ഷക ഗുണ്ടകൾ മർദിച്ചു. ജൂൺ 18ന് ഫരീദാബാദ് നഗരത്തിലാണ് സംഭവം.

ആക്രമണത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ഇപ്പോൾ പുറത്തറിഞ്ഞത്. പശുസംരക്ഷക ഗുണ്ടകൾ കടയിൽ കയറി അക്രമം കാണിക്കുന്നതാണ് വിഡിയോയിൽ. അവർ തന്നെയാണ് വിഡിയോ എടുത്തതും.

വിഡിയോ എടുക്കുന്നതിനിടെ, കടയിൽ ഇറച്ചി വാങ്ങാനെത്തിയ രണ്ടുപേരുടെ പേരുകളും ഇവർ ചോദിക്കുന്നുണ്ട്. രണ്ടുപേരും ഹിന്ദുമത വിശ്വാസികളാണെന്ന് മനസിലായപ്പോൾ, ഹിന്ദുവായിട്ടും നിങ്ങൾ ചൊവ്വാഴ്ച മാംസം കഴിക്കുന്നുവെന്ന് പറഞ്ഞ് വിഡിയോ എടുത്തുകൊണ്ടിരുന്ന ആൾ ഇവരെ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ജൂൺ 19ന് ഉത്തർപ്രദേശിൽ ബീഫ് ബാഗിലാക്കി കൊണ്ടുപോയി എന്നാരോപിച്ച് തീവ്രഹിന്ദുത്വ സംഘടനയിലെ അംഗങ്ങൾ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ചിരുന്നു.

Continue Reading

india

മോദി ഉദ്‌ഘാടനം ചെയ്‌ത്‌ മാസങ്ങൾ മാത്രം; 18,000 കോടിയുടെ അടൽ സേതുവിൽ വിള്ളൽ

നവി മുംബൈയിലെ അടല്‍ ബിഹാരി വാജ്പേയി സെവ്രി-നവ സേവ അടല്‍ സേതു നഗരവുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡിലാണ് വിള്ളലുകള്‍ ഉണ്ടായിരിക്കുന്നത്.

Published

on

രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമായ ‘അടല്‍ സേതു’ വില്‍ വിള്ളല്‍. നവി മുംബൈയിലെ അടല്‍ ബിഹാരി വാജ്പേയി സെവ്രി-നവ സേവ അടല്‍ സേതു നഗരവുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡിലാണ് വിള്ളലുകള്‍ ഉണ്ടായിരിക്കുന്നത്. അടല്‍ സേതുവും നഗരവും തമ്മില്‍ ബന്ധിപ്പിക്കുന്ന താല്‍ക്കാലിക പാതയാണ് ഈ സര്‍വീസ് റോഡ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് അഞ്ച് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സംഭവം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ സ്ഥലത്ത് പരിശോധന നടത്തി. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച നാനാ പടോലെ പാലത്തിന്റെ നിര്‍മാണത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാല്‍, അടല്‍ സേതു പദ്ധതി മേധാവി കൈലാഷ് ഗണത്ര റിപ്പോര്‍ട്ടുകള്‍ തള്ളി. പുതുതായി ഉദ്ഘാടനം ചെയ്ത അടല്‍ സേതുവില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും നഗരവുമായി ബന്ധിപ്പിക്കുന്ന സര്‍വീസ് റോഡിലാണ് വിള്ളലുകള്‍ ഉണ്ടായതെന്നുമാണ് കൈലാഷ് ഗണത്ര പറയുന്നത്.

തീരദേശപാതയില്ലാത്തതിനാല്‍ അവസാനനിമിഷം താത്കാലികമായി ബന്ധിപ്പിക്കുന്ന പാതയായാണ് സര്‍വീസ് റോഡ് നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഴയെ തുടര്‍ന്നുണ്ടായ ചെറിയ വിള്ളലുകള്‍ മാത്രമാണെന്നും നാളെ വൈകുന്നേരത്തോടെ ഇവ നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ നഗരത്തെയും നവി മുംബൈയെയും നേരിട്ടു ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍വരുന്ന കടല്‍പ്പാലം ജനുവരി 13-നാണ് ഗതാഗതത്തിനായി തുറന്നത്. 18,000 കോടി രൂപ ചെലവില്‍ താനെ കടലിടുക്കിന് കുറുകെ മുബൈയേയും നവിമുംബൈയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 21.8 കിലോമീറ്ററാണ് നീളം. ലോകത്തെ തന്നെ ഏറ്റവും നീളമേറിയ 12-ാമത്തെ പാലമെന്ന റെക്കോര്‍ഡും അടല്‍ സേതു സ്വന്തമാക്കിയിട്ടുണ്ട്.

Continue Reading

Trending