ചെന്നൈ: നടനും എം.എല്‍.എയുമായ മുകേഷിനു പിന്നാലെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെയും പീഡന ആരോപണം. മീടു കാമ്പയിന്റെ ഭാഗമായി ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഗോപി സുന്ദറിനെതിരെ ഗായികയുടെ ആരോപണം ഉയര്‍ന്നത്. ഗോപി സുന്ദര്‍ ഫോണിലൂടെ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്നും അന്ന് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ഗായിക പറയുന്നു.

ഫോണ്‍ ചെയ്ത് പാട്ടു പാടാന്‍ അവസരം നല്‍കാമെന്ന പറഞ്ഞ ഗോപി സുന്ദര്‍ തന്നോട് കന്യകയാണോ എന്ന് ചോദിച്ചതായി ആരോപണത്തില്‍ പറയുന്നു. അന്ന് ഗോപി സുന്ദറിന് 34 വയസ്സോളം പ്രായമുണ്ടാകുമെന്നും പറയുന്നു.

തന്റെ റോള്‍ മോഡലായിരുന്നു ഗോപി സുന്ദര്‍. ആദ്യം നല്ല രീതിയില്‍ ഫോണില്‍ സംസാരിച്ച ഗോപി പിന്നീട് മോശമായി സംസാരിക്കുകയായിരുന്നുവെന്ന് ആരോപണത്തില്‍ പറയുന്നു. തനിക്കായി ഒരു ഗാനം കണ്ടുവെച്ചിട്ടുണ്ടെന്നും എന്നാല്‍ അത് പാടുന്നതിന് മുമ്പായി വീട്ടില്‍ വരണമെന്നും ഗോപി സുന്ദര്‍ പറഞ്ഞതായി ആരോപണമുന്നയിച്ചയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.