തൃശ്ശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ന് ആരംഭിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതികരിക്കുമെന്ന് സീതാറാം യെച്ചൂരി. ഇതടക്കമുള്ള വിഷയങ്ങളില്‍ സമ്മേളത്തിന്റെ ഉദ്ഘാടന വേദിയില്‍ താന്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.
അതേസമയം, ശുഹൈബ് വധം സി.പി.എം സംസ്ഥാന സമ്മേനത്തില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് വി.എസിന് കത്ത് നല്‍കി.
Be the first to write a comment.