ചിക്കമഗളൂരൂ: കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെഡിഎസ് നേതാവുമായ എസ്.എല്‍. ധര്‍മഗൗഡയെ മരിച്ച നിലയില്‍ റെയില്‍വേ പാളത്തില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ചിക്കമഗളൂരുവിലെ റെയില്‍വേ പാളത്തില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനുസമീപത്തുനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍ ധര്‍മഗൗഡയെ സീറ്റില്‍നിന്ന് വലിച്ചിഴച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഈ മാസം ആദ്യം പുറത്തുവന്നിരുന്നു.
ധര്‍മഗൗഡയുടെ മരണത്തില്‍ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഞെട്ടല്‍ രേഖപ്പെടുത്തി. ധര്‍മ ഗൗഡ തനിക്കൊരു സഹോദരനെപ്പോലെയായിരുന്നെന്ന് ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചു.