സൂറിച്ച്: സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം കൗമാരക്കാരില്‍ ഓര്‍മശക്തി കുറക്കുമെന്ന് പഠനറിപ്പോര്‍ട്ട്. കൗമാരക്കാരില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം സാരമായി ബാധിക്കുമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡ്‌സ് എന്ന റേഡിയോ തരംഗം കൗമാരക്കാരിലെ ഫിഗുറല്‍ ഓര്‍മശക്തിയെ നശിപ്പിക്കും. വലതു ചെവിയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരിലാണ് ഈ പ്രശ്‌നം ഏറെയും കണ്ടുവരുന്നത്. വലതു മസ്തിഷ്‌കത്തിലെ അര്‍ധഗോളത്തിലാണ് ഫിഗുറല്‍ മെമ്മറി സ്ഥിതിചെയ്യുന്നത്.