ഭോപ്പാല്‍: മധ്യപ്രദേശില്‍ സോഷ്യല്‍മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് കെണിയിലാക്കി 15കാരിയെ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. സൗഹൃദം മുതലെടുത്ത് രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ എത്തിയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചത്. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

ഭോപ്പാലിലാണ് സംഭവം. മാര്‍ച്ച് മാസത്തിലാണ് സ്‌നാപ്ചാറ്റ് വഴി ആദിത്യയുമായി പരിചയപ്പെടുന്നതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സൗഹൃദം മുതലെടുത്ത് കെണിയില്‍ വീഴ്ത്താന്‍ ജൂലൈ 21നാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഈസമയത്ത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

തുടക്കത്തില്‍ പെണ്‍കുട്ടി ആരോടും സംഭവം പറഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ പ്രതി വീണ്ടും കാണാന്‍ പെണ്‍കുട്ടിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് 15കാരി ദുരനുഭവം വീട്ടുകാരോട് പറഞ്ഞത്.