ന്യൂഡല്‍ഹി: സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണം നിലവാരം കുറഞ്ഞതാണെന്ന് ഫേസ്ബുക്ക് വീഡിയോ വഴി പരാതി ഉന്നയിച്ചതിന്റെ പേരില്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട സൈനികന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങുന്നു. 2017ല്‍ സൈന്യത്തില്‍നിന്ന് പിരിച്ചുവിട്ട തേജ് ബഹാദൂര്‍ യാദവ് ആണ് വരാണസി മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. അഴിമതിയെക്കുറിച്ചാണ് താന്‍ ശബ്ദിച്ചത്. എന്നാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടുകൊണ്ട് തന്നെ നിശബ്ദനാക്കുകയായിരുന്നു. അഴിമതിക്കെതിരായ പോരാട്ടം തുടരും. ഇതിന്റെ ഭാഗമാണ് വരാണിസിയില്‍ മത്സരിക്കാനുള്ള തന്റെ തീരുമാനമെന്നും യാദവ് ഹരിയാനയിലെ റിവാരിയില്‍മാധ്യമങ്ങളോട് പറഞ്ഞു.