കേരളത്തില്‍ കോണ്‍ഗ്രസ്സുമായി അയലത്തു നില്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ പിണറായി വിജയന്‍ കര്‍ണ്ണാടകയില്‍ കോണ്‍-ജെ.ഡി.എസ് സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി.
കോണ്‍ഗ്രസ്സ് മുന്‍കൈ എടുത്ത് രുപീകരിച്ച സര്‍ക്കാറാണ് കര്‍ണ്ണാടകയിലേത്. 2019 ല്‍ മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ അത് വലിയ ദുരന്തമാകും. ചെങ്ങന്നൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ആന്റണി പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പി യുമായി ഏറ്റുമുട്ടല്‍ നടത്തുകയാണെങ്കിലും കേന്ദ്രത്തിലെത്തിയാല്‍ പ്രധാനമന്ത്രിയേയും മന്ത്രിമാരെയും കാണാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തിരക്ക് കൂട്ടുകയാണ്. കേന്ദ്രമന്ത്രിമാരില്‍ നിന്ന് അഭിനന്ദനം കിട്ടുന്നത് പട്ടും വളയും കിട്ടുന്നതുപോലെയാണ് മുഖ്യമന്ത്രിയും ഒപ്പമുള്ളവര്‍ക്കുമെന്ന് ആന്റണി കുറ്റപ്പെടുത്തി.