രാജസ്ഥാനിലും ഗുജറാത്തിലും നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് നേടിയ വിജയം മാറ്റത്തിന്റെ കാറ്റ് വീശുന്നതിന്റെ സൂചനയാണെന്ന് കോണ്‍ഗ്രസ്സ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി.

പ്രതിബന്ധങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ്സ് സ്തുത്യര്‍ഹമായ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സോണിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാര്‍ട്ടി യോഗത്തില്‍ സംബന്ധിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ. എന്നാല്‍ ബി.ജെ.പി ക്കെതിരെ കടുത്ത ആരോപണമുന്നയിക്കാനും സോണിയ മറന്നില്ല. നിലവിലുള്ള സര്‍ക്കാര് ഭരണത്തിലെത്തിയിട്ട് നാലുവര്‍ഷം തികയുന്നു. പാര്‍ലമെന്റിനം നീതിന്യായ വ്യവസ്ഥക്കും മാധ്യമങ്ങള്‍ക്കമെതിരായ നടപടികളിലൂടെയാണ് സര്‍ക്കാര്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും സോണിയ ആരോപിച്ചു.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാ ന്ധി ഇപ്പോള്‍ തന്റെ ബോസ് കൂടിയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ചപ്പോലെ ഉത്സാഹത്തോടെയു സമര്‍പ്പണത്തോടെയും രാഹുലിനൊപ്പം പ്രവര്‍ത്തികണമെന്നും സോണിയ പറഞ്ഞു.