ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തതില്‍ താന്‍ സന്തുഷ്ടയാണെന്നാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബി.ജെ.പിയുടെ നിഷേധ രാഷ്ട്രീയത്തിനെതിരെയുള്ള വിജയമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കാനായെന്നും എന്നാല്‍ അതിലേറെയും എന്തൊക്കെ ചെയ്യരുത് എന്നായിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞു. അഴിമതിക്കെതിരെ ക്യാമ്പയിന്‍ നടത്തി അധികാരത്തിലേറിയ നരേന്ദ്ര മോദി അഴിമതി നടത്തുകയാണന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ തെളിവാണ് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം കാണിക്കുന്നത്. റാഫേല്‍ അഴിമതിയടക്കം തെരഞ്ഞടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.