Connect with us

kerala

കൂടെയുള്ളവനെ വളഞ്ഞിട്ടു തല്ലുമ്പോള്‍ നോക്കി നിന്നില്ല; സരിന്‍ എന്റെ അഭിമാനം- ഭാര്യ സൗമ്യയുടെ വികാര നിര്‍ഭരമായ കുറിപ്പ്

അഭിമാനമേയുള്ളു! അത് രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടല്ല! പകരം എന്റെ ഭർത്താവ് ഒരു മനുഷ്യനാണ് എന്നത് കൊണ്ട്!

Published

on

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി സരിനെ കുറിച്ച് വികാര നിര്‍ഭരമായ കുറിപ്പുമായി ഭാര്യ സൗമ്യ. കൂടെയുള്ളവനെ വളഞ്ഞിട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലുന്നത് നോക്കി നില്‍ക്കാത്ത ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനമാണ് ഉള്ളത് എന്ന് സൗമ്യ കുറിച്ചു.

‘അഭിമാനമേയുള്ളു! അത് രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടല്ല! പകരം എന്റെ ഭര്‍ത്താവ് ഒരു മനുഷ്യനാണ് എന്നത് കൊണ്ട്! ചാനലുകളിലെ വീഡിയോ കണ്ടിരുന്നു. പോലീസ് ചുറ്റും നിന്നു അടിക്കുമ്പോള്‍ ഒരു പ്രകോപനവും കൂടാതെ നിന്നു കൊള്ളുന്നത് കണ്ടു.അതെ സമയം കൂടെയുള്ളവനെ വളഞ്ഞിട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലുന്നത് നോക്കി നിന്നില്ല! അത് മാത്രം മതി, ‘അഭിമാനമാണെനിക്ക്’ എന്നുറക്കെ പറയാന്‍!’ – അവര്‍ കുറിച്ചു.

സ്വന്തം കാര്യവും പണവും പദവിയും അന്തസ്സും മാത്രം നോക്കി രാഷ്ട്രീയത്തെ കുറ്റം പറഞ്ഞു സ്വന്തം പുറംതോടിലേക്ക് വലിയുന്നവര്‍ക്ക് സരിനെ മനസ്സിലായെന്നു വരില്ലെന്നും അവര്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

കുറച്ചു നേരമായി ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരിക്കുകയാണ്! സരിനെയും എന്നെയും അറിയുന്നവർ വിളിച്ചുകൊണ്ടേയിരിക്കുന്നു. “സരിൻ എവിടെയാണ്?” എന്ന് ചോദിക്കുന്നു! “പരിക്ക് സാരമാണോ?” എന്നാവലാതിപ്പെടുന്നു! വളരെ കുറച്ചു പേർ “ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ! കേരളത്തിന്റെ DAG ( Deputy Accountant General) ആയിരുന്നപ്പോൾ ഈ പോലീസിനെ കൊണ്ടു സല്യൂട് അടിപ്പിച്ചിരുന്ന ആളായിരുന്നില്ലേ! ഇപ്പൊ അവരുടെ തല്ല് കൊണ്ടു നടക്കുന്നു! കഷ്ടം!” എന്നും പറഞ്ഞു!
ഇപ്പറഞ്ഞതും സരിനോടുള്ള സ്നേഹം കൊണ്ടാണ്, അറിയാം!
സുഹൃത്തുക്കളെ, ഞാൻ ഇപ്പോഴും എന്റെ ജോലി ചെയ്ത് ആശുപത്രിയിലാണ്. സരിൻ വേറൊരു ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നു അറിഞ്ഞു. സംസാരിക്കാൻ കഴിഞ്ഞില്ല. പരിക്കുകൾ കാര്യമായുണ്ട്. പക്ഷെ അത് ശരീരത്തിന് മാത്രമാണെന്ന് എനിക്കറിയാം! മനസ്സ് പതിന്മടങ്ങ് ശക്തി ആർജ്ജിച്ചിട്ടുണ്ടാകുമെന്നും!
അഭിമാനമേയുള്ളു! അത് രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടല്ല! പകരം എന്റെ ഭർത്താവ് ഒരു മനുഷ്യനാണ് എന്നത് കൊണ്ട്! ചാനലുകളിലെ വീഡിയോ കണ്ടിരുന്നു. പോലീസ് ചുറ്റും നിന്നു അടിക്കുമ്പോൾ ഒരു പ്രകോപനവും കൂടാതെ നിന്നു കൊള്ളുന്നത് കണ്ടു.അതെ സമയം കൂടെയുള്ളവനെ വളഞ്ഞിട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലുന്നത് നോക്കി നിന്നില്ല! അത് മാത്രം മതി, ‘അഭിമാനമാണെനിക്ക്’ എന്നുറക്കെ പറയാൻ!
സ്വന്തം കാര്യവും പണവും പദവിയും അന്തസ്സും മാത്രം നോക്കി രാഷ്ട്രീയത്തെ കുറ്റം പറഞ്ഞു സ്വന്തം പുറംതോടിലേക്ക് വലിയുന്നവർക്ക് സരിനെ മനസ്സിലായെന്നു വരില്ല. പക്ഷെ സ്വന്തം താല്പര്യങ്ങൾ എന്നും രണ്ടാമതായി കണ്ട സരിനെ എനിക്ക് മനസ്സിലാവും!
” മാറ്റം തുടങ്ങേണ്ടത് അവനവനിൽ നിന്നാണ്” എന്ന സരിന്റെ സിദ്ധാന്തവും!
അഭിമാനം!
https://www.facebook.com/dr.soumya.s/posts/10221068009444214

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കി’: എളമരം കരീമിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി

Published

on

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എളമരം കരീമിന് എതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ‘കാലം മാറും കാലും മാറും’ എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി. വീഡിയോ ഇവിഎമ്മിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

Continue Reading

kerala

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കി യുഡിഎഫ്‌

ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവനെന്ന് പരാതിയിൽ പറയുന്നു

Published

on

തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. രാജീവ് ചന്ദ്രശേഖറിനെതിരെ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർക്കാണ് യുഡിഎഫ് പരാതി നൽകിയത്.

ഭാവിയിലെ കേന്ദ്രമന്ത്രിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവനെന്ന് പരാതിയിൽ പറയുന്നു. രാജീവ് ചന്ദ്രശേഖറിന്റെത് ചട്ടലംഘനമാണെന്നും നടപടി വേണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Continue Reading

crime

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കൊണ്ടുപോയത്

Published

on

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസറ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്.

വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കൊണ്ടുപോയത്. ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം.

Continue Reading

Trending