X

ജോളിയുടെ അഭിഭാഷകനെതിരെ വിമര്‍ശനവുമായി എസ്.പി

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിക്ക് ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ പരിശീലനം നല്‍കിയ അഭിഭാഷകനെതിരെ കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ രംഗത്ത്. അഭിഭാഷകന് പ്രൊഫഷണലിസം ആകാം, എന്നാല്‍ കുറച്ചുകൂടി സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം പറഞ്ഞു.

കല്ലറ പൊളിക്കുന്നതിന്റെ തലേദിവസം വേണമെങ്കില്‍ പോലീസിന് ജോളിയെ അറസ്റ്റ് ചെയ്യാമായിരുന്നു. എല്ലാ തെളിവുകളും കൈവശമുണ്ടായിരുന്നു.അഭിഭാഷകനാണ് ചോദ്യം ചെയ്യലില്‍ പ്രതിരോധിക്കാന്‍ ജോളിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.അറസ്റ്റിന് ശേഷം ജോളി കുറ്റസമ്മതം നടത്താതെ പ്രതിരോധിച്ചു നിന്നത് അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ്. എന്നാല്‍ പിന്നീട് എല്ലാ കൊലപാതകങ്ങളിലും അവര്‍ കുറ്റ സമ്മതം നടത്തി. തനിക്ക് ഒരുപാട് നല്ല അഭിഭാഷക സുഹൃത്തുക്കളുണ്ട്. അഭിഭാഷകരെ കുറ്റം പറയുകയല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്നും ജോളിക്കെതിരെ കുറ്റം തെളിയിക്കാനാവില്ലെന്നും ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍ പറഞ്ഞിരുന്നു. മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവര്‍ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സാഹചര്യ തെളിവുകള്‍ കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

web desk 3: