X

ആന്റിറോമിയോ സ്‌ക്വാര്‍ഡ് ജനദ്രോഹം; യോഗിക്കെതിരെ ആഞ്ഞടിച്ച് എസ്.പി നേതാവ്

യുവതലമുറയുടെ സ്‌നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒന്നുമറിയാത്ത ആളാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്റി റോമിയോ സ്‌ക്വാഡ് ജനദ്രാഹ നടപടിയാണെന്നും മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നരേഷ്  അഗര്‍വാള്‍ കുറ്റപ്പെടുത്തി.

തിങ്കളാഴ്ച അദ്ദേഹത്തിന്റെ നാട്ടിലെ ഒരു തൊഴിലാളി സമ്മേളനത്തില്‍
സംസാരിക്കുകയായിരുന്നു നരേഷ് അഗര്‍വാള്‍. ആന്റി റോമിയ സ്‌ക്വാര്‍ഡ് ജനദ്രോഹ നടപടിയാണ്. വിവാഹം കഴിക്കാത്ത ഒരാള്‍ക്ക് പ്രണയത്തിന്റേയും സ്‌നേഹത്തിന്റെയും വില ഒരിക്കലും മനസ്സിലാവില്ല. ദൈവത്തിന്റെ പേരില്‍ പല ജനദ്രാഹ നടപടികളാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയുന്നത്.  ഇത്തരം പ്രവര്‍ത്തികളുമായി മുന്നോട്ട് പോയാല്‍ വരും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ യുവാക്കള്‍ താഴെയിറക്കുമെന്നും നരേഷ് അഗര്‍വാള്‍ പറഞ്ഞു. സന്യാസികള്‍ക്ക് റോമിയോ ആരാണെന്നറിവുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി അധികാരമേറ്റതിനു പിന്നാലെയാണ് സ്ത്രീ സുരക്ഷയെന്ന വ്യാജേന ആന്റി റോമിയോ സ്‌ക്വാഡിന് സര്‍ക്കാര്‍ രൂപം നല്‍കിയത്.സുരക്ഷക്കെന്ന വ്യാജേന ആന്റി റോമിയോ സ്‌ക്വാര്‍ഡ് യുവാക്കള്‍ക്കെതിരെ അക്രമങ്ങളാണ് നടത്തിയത്. ഇത് ദേശീയ തലത്തില്‍ വരെ വന്‍ വിവാദത്തിന് കാരണമായിരുന്നു.

chandrika: