News
ബഹിരാകാശ നടത്ത ദൗത്യം പൂര്‍ത്തിയാക്കി സ്‌പേസ് എക്‌സ് തിരിച്ചെത്തി
അമേരിക്കന്‍ വ്യവസായി ജാരെഡ് ഐസാക്മാന്‍, സ്‌പെയിസ്എക്‌സ്എഞ്ചിനീയര്‍മാരായ അന്നാ മേനോന്‍, സാറാ ഗിലിസ്, വിരമിച്ച എയര്‍ഫോഴ്‌സ് പൈലറ്റായ സ്‌കോട്ട് പോറ്റീറ്റ് എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തവര്‍.
ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി സ്‌പേസ് എക്‌സ്. പൊളാരിസ് ഡോണ്‍ ദൗത്യം പൂര്‍ത്തീകരിച്ച് യാത്രികര്‍ സുരക്ഷിതമായി ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തി. അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യത്തെ ബഹിരാകാശ രംഗത്തെ വലിയ കുതിച്ചുചാട്ടം എന്ന് പ്രശംസിച്ച് നാസ. അമേരിക്കന്‍ വ്യവസായി ജാരെഡ് ഐസാക്മാന്‍, സ്‌പെയിസ്എക്‌സ്എഞ്ചിനീയര്‍മാരായ അന്നാ മേനോന്‍, സാറാ ഗിലിസ്, വിരമിച്ച എയര്‍ഫോഴ്‌സ് പൈലറ്റായ സ്‌കോട്ട് പോറ്റീറ്റ് എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തവര്‍.
അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യന്‍ കടന്നുചെല്ലുന്ന ബഹിരാകാശത്തെ ഏറ്റവും കൂടിയ ദൂരമാണിത്. ഭൂമിയില്‍ നിന്നു പുറപ്പെട്ട ഡ്രാഗണ്‍ ക്രൂ പേടകം ബഹിരാകാശത്ത് 1400 കിലോമീറ്റര്‍ ഉയരത്തിലെത്തിയശേഷമാണ് 700 കിലോമീറ്ററിലേക്ക് താഴ്ന്ന് നിലയുറപ്പിച്ചത്. ജാരെഡ് ഐസാക്മാനാണ് ആദ്യം പേടകത്തില്‍നിന്ന് പുറത്തിറങ്ങിയത്. പിന്നീട് സാറാ ഗില്ലിസ് ബഹിരാകാശ നടത്തത്തിനായി പുറത്തിറങ്ങി.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയിസ് സെന്ററില്‍നിന്നാണ് സെപ്റ്റംബര്‍ 10 ചൊവ്വാഴ്ച പൊളാരിസ് പേടകം കുതിച്ചത്. വ്യാഴാഴ്ചയാണ് ദൗത്യസംഘം ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ നിന്ന് പുറത്തിറങ്ങിയത്. പൊളാരിസ് പ്രോഗ്രാമില്‍ തീരുമാനിച്ച മൂന്ന് വിക്ഷേപണ ദൗത്യങ്ങളില്‍ ആദ്യത്തേതാണിത്.
kerala
ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം; ദക്ഷിണാഫ്രിക്ക 153 ന് ഓള്‍ഔട്ട്
മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം ലഭിച്ചു. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ടെംബ ബാവുമ അര്‍ധസെഞ്ചുറിയുമായി (136 പന്തില്‍ 55 , 4 ബൗണ്ടറി) ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയില്‍ ദിനം ആരംഭിച്ച ആഫ്രിക്കക്കാര്‍ക്ക് ബാവുമയാണ് പ്രധാന പ്രതിരോധം കാഴ്ചവെച്ചത്.
ബാവുമയ്ക്കൊപ്പം എട്ടാം വിക്കറ്റില്‍ കോര്‍ബിന്‍ ബോഷ് (25) സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും ജസ്പ്രീത് ബുംറ ബോഷിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് കൂട്ടുകെട്ട് തകര്‍ത്തു. തുടര്‍ന്ന് സൈമണ്‍ ഹാര്‍മര്‍ (7), കേശവ് മഹാരാജ് (0) എന്നിവരെ മുഹമ്മദ് സിറാജ് പുറത്താക്കി ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു.
ഇപ്പോള്‍ മത്സരം ഇന്ത്യയുടെ രണ്ടാമിന്നിങ്സില്‍; 124 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് വിജയമുറപ്പിക്കുകയാണ് ലക്ഷ്യം.
kerala
കണ്ണൂര്‍ പെരിങ്ങോത്ത് യുവാവ് വെടിയേറ്റ് മരിച്ചു
സംഭവസമയത്ത് കൂടെ ഉണ്ടായിരുന്ന ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂര്‍: പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. നെല്ലംകുഴി സ്വദേശിയായ സിജോ ആണ് മരിച്ചത്. സംഭവസമയത്ത് കൂടെ ഉണ്ടായിരുന്ന ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എടക്കോം പ്രദേശത്തായിരുന്നു സംഭവം. നായാട്ടിന് പോയ സിജോയും ഷൈനും കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെ അബദ്ധവെടിയേറ്റ് സിജോയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് സിജോയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
kerala
കൊണ്ടോട്ടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17 കാരി മരിച്ചു
പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശിയായ ഗോപിനാഥന്റെ മകളാണ് മരിച്ചത്.
മലപ്പുറം: കൊണ്ടോട്ടി നെടിയിരിക്കുന്നത് ചാരംകുത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് 17 വയസുകാരി ഗീതിക മരിച്ചു. പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശിയായ ഗോപിനാഥന്റെ മകളാണ് മരിച്ചത്.
ബൈക്കില്‍ കൂടെയുണ്ടായിരുന്ന കസിന്‍, മലപ്പുറം പൂക്കൊളത്തൂര്‍ സ്വദേശി മിഥുന്‍ നാഥ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
കോഴിക്കോട്പാലക്കാട് ദേശീയപാതയില്‍, പാലക്കാട് ദിശയില്‍ പോകുകയായിരുന്ന തമിഴ്നാട് രജിസ്‌ട്രേഷന്‍ ലറിയും, കോഴിക്കോട്ടേക്ക് യാത്രയായിരുന്ന ബൈക്കും തമ്മിലാണ് അപകടം ഉണ്ടായത്. സംഭവം നടന്നത് ഇന്നലെ രാത്രി 11:30ഓടെ ആണ്.
-
india17 hours agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala17 hours ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala17 hours agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala16 hours agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala19 hours agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News18 hours agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
News13 hours agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
kerala18 hours agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

