Connect with us

News

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മാഡ്രിഡിന് തോൽവി സ്‌പാനിഷ്‌ സൂപ്പർ കപ്പ് ബാഴ്‌സലോണക്ക്

15 തവണ ബാഴ്‌സലോണ നേടിയപ്പോൾ 13 തവണയാണ് റയൽ മാഡ്രിഡ് സ്‌പാനിഷ്‌ കപ്പിൽ മുത്തമിട്ടത്.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സ്‌പാനിഷ്‌ സൂപ്പർ കപ്പ് അജയ്യരായ ബാഴ്‌സലോണക്ക്. ശക്തരായ റയൽ മാഡ്രീഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബാഴ്‌സലോണ ചാമ്പ്യൻമാരായത്. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് ബദ്ധവൈരികളായ ഇരുടീമുകളും ഏറ്റുമുട്ടിയത്. കളിയുടെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ബാഴ്‌സ രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി നേടി വിജയ പട്ടിക പൂർത്തിയാക്കി. രണ്ടാം പകുതിയുടെ അവസാന നിമിഷത്തിലാണ് മാഡ്രിഡ് ആശ്വാസ ഗോൾ നേടിയത്.

മുപ്പത്തിമൂന്നാമത്തെ മിനിറ്റിൽ പാബ്ലോ ഗവിരയാണ് ബാഴ്‌സക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. നാലയത്തിയഞ്ചാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി രണ്ടാം ഗോളും രണ്ടാം പകുതിയിലെ അറുപത്തിയൊമ്പതാം മിനിറ്റിൽ പെഡ്രോ ഗോൺസാലസ് ലോപസ് മൂന്നാം ഗോളും നേടി ഏകപക്ഷീയമായി ശക്തി തെളിയിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് കരിം ബെൻസിമയിലൂടെ മാഡ്രിഡ് ആശ്വാസ ഗോൾ തിരിച്ചടിച്ചത്. ഒരു ഗോൾ അടിക്കുകയും മറ്റു രണ്ടു ഗോളുകൾക്ക് അവസരങ്ങൾ ഒരുക്കുകയും ചെയ്ത പാബ്ലോ ഗവിരയാണ് മാൻ ഓഫ് ദി മാച്ച്. ബാഴ്‌സയുടെ പരിശീലകനായി മുൻ കളിക്കാരൻ സാവി ചുമതലയേറ്റ ശേഷമുള്ള ആദ്യ പോരാട്ടമാണ് റിയാദിൽ നടന്നത്. ഇത് രണ്ടാം തവണയാണ് സ്പാനിഷ് സൂപ്പർ കപ്പ് സഊദിയിൽ നടക്കുന്നത്. കഴിഞ്ഞ തവണ റയൽ മാഡ്രിഡിനായിരുന്നു കപ്പ്. 15 തവണ ബാഴ്‌സലോണ നേടിയപ്പോൾ 13 തവണയാണ് റയൽ മാഡ്രിഡ് സ്‌പാനിഷ്‌ കപ്പിൽ മുത്തമിട്ടത്.

india

36 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് എൽവിഎം 3 ബഹിരാകാശത്തേക്ക് കുതിച്ചത്

Published

on

ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ ലോഞ്ച് വെഹിക്കിൾ എൽവിഎം 3 വിജയകരമായി വിക്ഷേപിച്ചു.രാവിലെ ഒൻപതു മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് എൽവിഎം 3 ബഹിരാകാശത്തേക്ക് കുതിച്ചത്.

Continue Reading

kerala

ഉപതെരഞ്ഞെടുപ്പ് വന്നാൽ വയനാട്ടിൽ മത്സരിക്കാൻ ഒരുങ്ങി ബി ഡി ജെ എസ്

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു

Published

on

രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടികളും ഘടകകക്ഷികളും രംഗത്തെത്തി.വയനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് എൻഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇക്കാര്യത്തിൽ ദില്ലിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്ത്വെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.

 

Continue Reading

kerala

വിദ്വേഷവും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു ; എം എം മണിക്കെതിരെ ബിജെപി പരാതി

രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയിൽ മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി

Published

on

വിദ്വേഷപരമായ പ്രസംഗത്തിലൂടെ മണി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പർദ്ധയും വളർത്താൻ ശ്രമിച്ചു എന്നാണ് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരി കോട്ടയം എസ്പിക്ക് പരാതി നൽകിയിരിക്കുന്നത് . എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ രാഹുല്‍ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയിൽ മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.പ്രസംഗത്തില്‍ പ്രധാനമന്ത്രിക്കും ആര്‍.എസ്.എസിനും എതിരെ മണി നടത്തിയ പരാമര്‍ശങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending