കോഴിക്കോട്: വാഹനാപകടമുണ്ടായാല്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ശ്രീറാം വെങ്കട്ടരാമന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആരെങ്കിലും വാഹനാപകടത്തില്‍ പെട്ടത് കണ്ടാല്‍ അയാളെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കണമെന്നും രക്ഷപ്പെടുത്തിയ ആള്‍ക്ക് യാതൊരു നിയമപ്രശ്‌നവും ഉണ്ടാവില്ലെന്നും ശ്രീറാം വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം നമ്മുടെ വാഹനമാണ് ഇടിച്ചതെങ്കില്‍ അപകടം പറ്റിയ ആളെ എത്രയും പെട്ടന്ന് രക്ഷപ്പെടുത്തണമെന്നും അത് നമ്മുടെ കൂടി ആവശ്യമാണെന്നും ശ്രീറാം പറയുന്നു. ഒരാള്‍ മരിക്കുന്നതും അയാളുടെ കയ്യൊടിയുന്നതും രണ്ടാണ്. അതുകൊണ്ട് അപകടം പറ്റിയ ആള്‍ മരിക്കാതെ നോക്കേണ്ടത് നമ്മുടെ കൂടി ആവശ്യമാണെന്നും വീഡിയോയില്‍ പറയുന്നു.

തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയശ്രീറാം വെങ്കട്ടരാമന്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ കുറ്റം കൂടെയുണ്ടായിരുന്ന സ്ത്രീയുടെ തലയിലിട്ട് രക്ഷപ്പെടാനായിരുന്നു ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് ശ്രീറാമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.