Video Stories
ഐഎസ് ഭീകരാക്രമണം; ശ്രീലങ്കയിലെ മുസ്ലിം ജനത ഭയപ്പാടില്‍

കൊളംബോ: ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകള് ഭയപ്പാടിലെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളെ ഭയന്ന് പലരും പുറത്തിറങ്ങാന്‍ പോലും വിമുഖത കാട്ടുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുറത്തു പോകാന്‍ ഭയമാണെന്ന് മുഹമ്മദ് ഹസന് എന്ന മധ്യവയസ്കന് അന്തര്‍ദേശീയ മാധ്യമത്തോട് പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തിന് ശേഷം പുറത്തേക്കിറങ്ങിയിട്ടില്ല. ആശങ്കയോടെയാണ് കഴിയുന്നത്. പുറത്തു പോയാല്‍ ജീവനോടെ തിരികെ എത്തുമെന്ന് ഒരു ഉറപ്പുമില്ല. ഹസന് പറഞ്ഞു. പ്രിന്റിങ് പ്രസിലെ ജീവനക്കാരനായ ഹസന് വീടിനുള്ളില്‍ തന്നെയിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമായി നടത്തിയ ചാവേര്‍ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞ ദിവസം ഐഎസ് ഏറ്റെടുത്തിരുന്നു.
അതേസമയം വിവിധ ഇടങ്ങളിലായി നടന്ന ഭീകരാക്രമത്തില്‍ നിരവധി മുസ്ലിംകളും കൊല്ലപ്പെട്ടിട്ടുണ്ട്. മുസ്ലിംങ്ങളും ക്രിസ്ത്യനികളും വളരെ സ്നേഹത്തില്‍ കഴിയുന്ന ദേശമാണ് ശ്രീലങ്ക. ചില കുടുംബങ്ങളില്‍ തന്നെ രക്ഷിതാക്കള്‍ ഒരു മതത്തിലും മക്കള്‍ മറ്റു മതങ്ങളിലുമായി സൗഹൃദത്തില്‍ കഴിയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അറുപതുകാരിയായ സെറീന ബീഗം പറയുന്നതിങ്ങനെ: ‘മുസ്ലിംകളോട് ആളുകള്‍ക്ക് ദേഷ്യമാണെന്ന് എനിക്കറിയാം. കൈക്കുഞ്ഞുങ്ങളുമായി പള്ളിയിലെത്തിയ അമ്മമാര്‍ പോലും കൊല്ലപ്പെട്ടു. മനുഷ്യരുടെയുള്ളില്‍ ഇത്ര വെറുപ്പും വിദ്വേഷവും ഉണ്ടെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. ആക്രമിച്ചവരുടെ ഉള്ളിലുണ്ടായിരുന്നത് അത് മാത്രമാണ്. വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്ക് പേടിയാണ്..’.
ന്യൂസിലന്റിലെ മുസ്ലിം പള്ളിയില്‍ നടന്ന ആക്രമണത്തിന്റെ പ്രതികാരമാണ് ശ്രീലങ്കയിലെ ആക്രമണത്തിന് പിന്നിലെന്ന് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ആക്രമണത്തെ മുസ്ലിം സംഘടനകള്‍ അപലപിച്ചിരുന്നു. എന്നാല്‍, പലരും സമൂഹം ആശങ്ക നേരിടുന്നതായും വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയില്‍ 22 ദശലക്ഷം ജനങ്ങളില്‍ 10 ശതമാനം മാത്രമാണ് മുസ്ലിംകള്. ആക്രമണത്തിന് പിന്നാലെ മുസ്ലിംങ്ങള്ക്ക് നേരെ ആക്രമണം നടക്കുമെന്ന് പ്രചാരണം നടന്നിരുന്നു. 2009ല്‍ അവസാനിച്ച ആഭ്യന്തര യുദ്ധം വരെ മുസ്ലിം ജനത ഒട്ടേറെ ക്രൂരതകള്‍ അനുഭവിച്ചിരുന്നു. 2009ല്‍ ആഭ്യന്തരകലാപം അവസാനിച്ചതിന് ശേഷം മുസ്ലിംകള് ലങ്കയില്‍ ഇടക്കിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മുസ്ലിംകള്ക്കെതിരെ ബുദ്ധസന്യാസിമാര്‍ പ്രചാരണം നടത്തിയത് വലിയ വിവാദമായിരുന്നു. 2013ലും 2018ലും മുസ്ലിം വിഭാഗം നേതൃത്വം നല്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെയും ആക്രമണങ്ങളുണ്ടായി. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് സമാധാനവും സഹവര്‍ത്തിത്വവും പുലരാന്‍ എല്ലാ ജനങ്ങളും മുന്നോട്ടു വരണമെന്നും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഹെ അഭ്യര്‍ത്ഥിച്ചിരുന്നു. ‘രാജ്യത്തെ മുസ്ലിംകള് ആക്രമണത്തെ ശക്തമായി അപലപിക്കുന്നുണ്ട്. തമിഴരെപ്പോലെയും സിംഹളരെയും പോലെ തന്നെ അവരും രോഷാകുലരാണ്” വിക്രമസിംഗെ പറഞ്ഞു. സമൂഹം ആശങ്കയിലാണെന്നും ഇക്കാര്യം ഭരണകൂടത്തെ അറിയിച്ചതായും മുസ്ലിം കൗണ്‍സില്‍ ഓഫ് ശ്രീലങ്ക ഉപാധ്യക്ഷന്‍ ഹില്‍മി അഹമ്മദ് പറഞ്ഞു. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ന്യൂസിലന്റിലെ മുസ്ലിം പള്ളിയില്‍ നടന്ന ആക്രമണവുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്നും അങ്ങനെയുള്ള വ്യാഖ്യാനത്തില്‍ അര്‍ത്ഥമില്ലെന്നും ന്യൂസിലീന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡേന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
india2 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
News3 days ago
‘ശത്രുക്കള്‍ക്ക് വലിയ പ്രഹരമുണ്ടാകും’; ഇസ്രാഈലിനെ യുഎസിന്റെ നായ എന്ന് വിളിച്ച് ഖമേനി