ലഹരി കേസിൽ ജയിലിൽ കഴിയുന്ന മകനെ കാണാൻ ഷാറൂഖ് ഖാൻ എത്തി. ആർതർ റോഡിലെ ജയിലിൽ എത്തിയാണ് അദ്ദേഹം മകനെ കണ്ടത്. മകനെ കണ്ട് മിനിറ്റുകൾക്കകം അദ്ദേഹം തിരികെ പോവുകയും ചെയ്തു.

കഴിഞ്ഞദിവസവും ആര്യൻ ഖാന്റെ  ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. ചൊവ്വാഴ്ച വീണ്ടും മുംബൈ ഹൈക്കോടതി ജാമ്യാപേക്ഷയിൽ വാദം കേൾക്കും. പ്രഥമദൃഷ്ട്യാ ആര്യ ഖാനെതിരെ തെളിവുണ്ട് എന്നാണ് എൻ സി ബി വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ  ഒക്ടോബർ രണ്ടിന് മുംബൈയിൽ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയിരുന്നത്.നിലവിൽ മൂന്നാഴ്ചയായി ജയിലിലാണ് ആര്യൻ ഖാൻ.