Connect with us

india

ലൈംഗിക ആഭിമുഖ്യം, സമൂഹ മാധ്യമങ്ങളിലെ പ്രതികരണം: ജഡ്ജി നിയമനം തടയാന്‍ മാനദണ്ഡമല്ലെന്ന് കൊളിജീയം

തിരച്ചയച്ച പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശക്കായി അയച്ചു

Published

on

ന്യൂഡല്‍ഹി; അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ, സമൂഹ മാധ്യമങ്ങളിലെ പ്രതികരണമോ ജഡ്ജി നിയമത്തിനം തടയാനുള്ള മാനദണ്ഡമല്ലെന്ന് സുപ്രീം കോടതി കൊളിജീയം. സൗരഭ് കൃപാല്‍ ഉള്‍പ്പടെ നാല് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊണ്ടാണ് സുപ്രീം കോടതി കൊളീജിയം നിലപാട് വ്യക്തമാക്കിയത്. തിരച്ചയച്ച പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശക്കായി അയച്ചു. ഇത് മടക്കിയാല്‍ അംഗീകരിക്കില്ലെന്നും മുന്നറിയിപ്പു നല്‍കി.

ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ സൗരഭ് കൃപാലിന്റേത് ഉള്‍പ്പെടെ നാല് പേരുകളാണ് അയച്ചിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗിയാണ് എന്നു പറഞ്ഞാണ് സൗരഭിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാക്കാനുള്ള നിര്‍ദ്ദേശം തള്ളിയത്. എന്നാല്‍ സ്വവര്‍ഗാനുരാഗി എന്നത് നിയമനം നിഷേധിക്കാനുള്ള കാരണമല്ലെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി.

ബോംബൈ ഹൈക്കോടതിയിലേക്ക് അഭിഭാഷകന്‍ സോമശേഖര്‍ സുന്ദരേശന്റെ പേരും വീണ്ടും ശുപാര്‍ശ ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്ജിമാരാക്കാനുള്ള രണ്ട് അഭിഭാഷകരുടെ പേരുകളും മൂന്നാം തവണയും കൊളിജീയം ആവര്‍ത്തിച്ചു.

Football

ബ്ലാസ്റ്റേഴ്‌സിന് അഞ്ച് കോടി പിഴ അടക്കേണ്ടി വന്നേക്കും

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.

Published

on

ഐസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്കോ പോയന്റ് വെട്ടിക്കുറയ്ക്കലോ തുടങ്ങിയ നടപടികള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്ലാസ്‌റ്റേഴ്‌സിന് 5കോടി രൂപ പിഴയിടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അതേ സമയം കളിക്കാരെ മൈതാനത്ത് നിന്ന് തിരിച്ചുവിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെതിരേ നടപടിയുണ്ടാകുമെന്നും പറയുന്നു.

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഈ പ്രതിഷേധം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു.

ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58.1 പ്രകാരം ഒരു ടീം മത്സരം വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടര്‍ന്ന് കളിക്കാതിരിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴ ലഭിക്കാം.

Continue Reading

india

കര്‍ണാടക, മധ്യപ്രദേശ് ,രാജസ്ഥാന്‍, ഛത്തീസ് ഗഡ്നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഭിപ്രായസര്‍വേ.

ജോഡോ യാത്രയും സര്‍ക്കാരിന്റെ പ്രതികാരനടപടികളും ജനങ്ങളില്‍ ബി.ജെ.പിക്കെതിരായ വികാരം ഉയര്‍ത്തിയതായാണ് വിലയിരുത്തല്‍.

Published

on

കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഭിപ്രായസര്‍വേ. നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എബിപി ന്യൂസാണ് സര്‍വഫലം പുറത്തുവിട്ടത്. കോണ്‍ഗ്രസിന് 115 സീറ്റുകിട്ടുമെന്നും നിലവിലെ ഭരണകക്ഷിയായ ബിജെ.പി്ക്ക് 68 സീറ്റും ജനതാദള്‍ എസ്സിന് 23 സീറ്റും കിട്ടുമെന്നാണ് പ്രവചനം. വരുന്ന മധ്യപ്രദേശ് ,രാജസ്ഥാന്‍, ഛത്തീസ് ഗഡ് ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമാകുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. രാഹുല്‍ഗാന്ധിയുടെഭാരത് ജോഡോ യാത്രയും സര്‍ക്കാരിന്റെ പ്രതികാരനടപടികളും ജനങ്ങളില്‍ ബി.ജെ.പിക്കെതിരായ വികാരം ഉയര്‍ത്തിയതായാണ് വിലയിരുത്തല്‍. മെയ് 10നാണ് കര്‍ണാടക വോട്ടെടുപ്പ്.

Continue Reading

india

രാമനവമി ആഘോഷങ്ങള്‍ അടുത്തതോടെ വടക്കേഇന്ത്യയിലെ പള്ളികളും ദര്‍ഗകളും മൂടി

മുസ്്്‌ലിംകള്‍ക്കെതിരായ അക്രമത്തിന് കോപ്പുകൂട്ടുന്ന അവസരമായാണ് ഇത്തവണയും ആഘോഷത്തെ സംഘപരിവാറുകാര്‍ മാറ്റിയിരിക്കുന്നത.്

Published

on

രാമനവമി ആഘോഷങ്ങള്‍ അടുത്തതോടെ വടക്കേഇന്ത്യയിലെയും തെലുങ്കാനയിലെയും പള്ളികളും ദര്‍ഗകളും ഷീറ്റ് കൊണ്ട് മൂടി. രാമനവമി ആഘോഷങ്ങളിലെ കഴിഞ്ഞവര്‍ഷത്തെ ആക്രമണം ഭയന്ന് വടചക്കേഇന്ത്യയിലെ പല മസ്ജിദുകളും ദര്‍ഗകളും ഷീറ്റ് കൊണ്ട് മൂടി. കഴിഞ്ഞവര്‍ഷം ഈ ദിനത്തില്‍ രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിലാണ് സംഘപരിവാറുകാര്‍ പള്ളികള്‍ ആക്രമിച്ച് കൊടികെട്ടിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയെങ്കിലും പ്രതിഷേധിച്ച മുസ്്‌ലിംകളുടെ വീടുകള്‍ മധ്യപ്രദേശിലും ഡല്‍ഹിയിലും മറ്റും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു ബി.ജെ.പി സര്‍ക്കാരുകള്‍. ഇത്തവണയും അത്തരം ഭീഷണി ഭയന്നാണ് പള്ളികള്‍ റമസാന്‍ കാലത്ത് പോലും മറച്ചുവെക്കുന്നത്. സംഭവത്തെക്കുറിച്ച് പക്ഷേ അറിയില്ലെന്ന ഭാവത്തിലാണ് ഭരണകൂടങ്ങള്‍. അക്രമം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്നും ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല.

തെലുങ്കാനയിലെ പള്ളിയുടെ ചിത്രമാണ് വാര്‍ത്തക്കൊപ്പം. നാളെയാണ് രാമനവമി ഘോഷയാത്രകള്‍ അരങ്ങേറുക. മുസ്്്‌ലിംകള്‍ക്കെതിരായ അക്രമത്തിന് കോപ്പുകൂട്ടുന്ന അവസരമായാണ് ഇത്തവണയും ആഘോഷത്തെ സംഘപരിവാറുകാര്‍ മാറ്റിയിരിക്കുന്നത.് ഹൈദരാബാദിലെ ചാര്‍മിനാര്‍ മന്ദിരത്തിന് സമീപം ക്ഷേത്രം സ്ഥാപിച്ച് അവിടെയും പൂജയും മറ്റും ആരംഭിച്ചിട്ടുണ്ട്. ഇവിടെയടുത്താണ ്പ്രസിദ്ധമായ മക്ക മസ്ജിദ്.

Continue Reading

Trending