വാരണാസി: പുണ്യകേന്ദ്രമായ വാരാണസിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 19 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അധികവും സ്ത്രീകളാണ്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ഗംഗയ്ക്ക് കുറുകെയുള്ള രാജ്ഘട്ട് പാലത്തിലാണ് അപകടം നടന്നത്. ഈ പാലത്തിലൂടെ ഭക്തര്‍ നടന്നുപോകുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ജയ്ഗുരുദേവയുടെ അനുയായികളാണ് അപകടത്തില്‍പെട്ടവര്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.