kerala

താനൂര്‍ ബോട്ടപകടം: ഹൈക്കോടതി പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി

By webdesk14

May 09, 2023

മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തില്‍ ബോട്ടുടമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പോര്‍ട്ട് ഓഫീസര്‍ ആരെന്ന് കോടതി. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് ഔദ്യോഗികതലത്തിലെ വീഴ്ചയാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെയും ശോഭ അന്നമ്മയുടെയും ബെഞ്ചാണ്‌ സ്വമേധയാ കേസ് പരിഗണിച്ചത്. ജില്ലാകലക്ടറോട് കോടതിറിപ്പോര്‍ട്ട് തേടി.

നൂറുകണക്കിന് ബോട്ടുകളുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. ഹൃദയത്തില്‍ നിന്നും രക്തം പൊടിയുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ പോര്‍ട്ടിന്റെ ചുമതലയുള്ള പോര്‍ട്ട് ഓഫിസര്‍ ആരാണെന്നായിരുന്നു ആദ്യ ചോദ്യം. അഞ്ച് മിനിറ്റിനകം ഇക്കാര്യം അറിയിക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു.