Connect with us

More

സംസ്ഥാനം ഡെങ്കിപ്പനിയുടെ പിടിയില്‍; സര്‍ക്കാര്‍ നോക്കുകുത്തി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി എല്ലാ നിയന്ത്രണവും വിട്ട് മരണതാണ്ഡവമാടിയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ നോക്കിനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പനി നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്‍ അയല്‍ സംസ്ഥാനങ്ങളുടെ സഹായം തേടണം.
കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത വിധം ഭീതിജനകമായിട്ടാണ് പനി പടര്‍ന്ന് പിടിക്കുന്നത്. കുട്ടികളും യുവാക്കളും പോലും പനിപിടിച്ച് മരണമടയുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും കൊണ്ട് പത്രങ്ങള്‍ നിറയുന്നു. പനിപിടിച്ച് എത്രപേര്‍ മരണമടഞ്ഞു എന്നതിന്റെ വ്യക്തമായ കണക്കുകള്‍ പോലും സര്‍ക്കാരിന്റെ പക്കലില്ല.
സര്‍ക്കാരാസ്പത്രികളിലുണ്ടാവുന്ന മരണങ്ങള്‍ സംബന്ധിച്ച കണക്കുകളെ ആരോഗ്യവകുപ്പിന്റെ പക്കലുള്ളൂ. അതിനെക്കാള്‍ വളരെ കൂടുതലാണ് സ്വകാര്യ ആസ്പത്രിയിലെ മരണങ്ങള്‍. പനിബാധിതരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം ആശുപത്രികള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. മാരകമായ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് പോലും സ്വകാര്യ ആസ്പത്രികളില്‍ ഉള്‍പ്പെടെ ഒരിടത്തും ഇടം കിട്ടുന്നില്ല.
സ്ഥിതി ഇത്രയും ഗുരുതരമായിട്ടും പകര്‍ച്ചപ്പനിയുടെ സ്രോതസ്സായ മാലിന്യകൂമ്പാരം നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഇക്കാര്യത്തിലെ വീഴ്ച തുറന്ന് സമ്മതിച്ച മുഖ്യമന്ത്രി പക്ഷേ കുറ്റം തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. മാലിന്യ നീക്കത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീഴ്ച ഉണ്ടായാല്‍ അവരെ കുറ്റപ്പെടുത്തി സമയം പാഴാക്കാതെ സര്‍ക്കാര്‍ തന്നെ ആ കടമ നിര്‍വഹിക്കുകയാണ് വേണ്ടത്.
പനി പിടിക്കുമ്പോള്‍ ഓടിച്ചെന്ന് അഭയം പ്രാപിക്കേണ്ട ആശുപത്രികളില്‍ പോലും അപകടകരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആസ്പത്രികളുടെ പരിസരവും മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നു. കൊതുകുകളുടെയും എലികളുടെയും ഉറവിടമാണ് അവിടെ.
ആസ്പത്രികളുടെ ചുറ്റുപാടും വെടിപ്പാക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. കഴിഞ്ഞ മാസം തിരുവനന്തപുരം ജനറല്‍ ആസ്പത്രിയില്‍ നേരിട്ടെത്തിയ ആരോഗ്യമന്ത്രി അവിടത്തെ മാലിന്യ കൂമ്പാരം കണ്ട് ബോദ്ധ്യപ്പെട്ടതാണ്. എന്നിട്ടും തുടര്‍ നടപടി എടുത്തില്ല.
എല്ലാ ആസ്പത്രികളും മലിനമായി തന്നെ തുടരുന്നു. ഒരു തരം പനിയുമായി ആസ്പത്രിയില്‍ ചെന്നാല്‍ പലതരം പനിയുമായി മടങ്ങാം എന്ന അവസ്ഥയാണിപ്പോള്‍.
പല പ്രധാന ആശുപത്രികളിലും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പനിപിടിച്ച് കിടപ്പായതിനാല്‍ ചികിത്സിക്കാന്‍ ആളില്ലാത്ത അവസ്ഥയുമുണ്ട്. ഇപ്പോഴത്തെ അവസ്ഥയുടെ ഗൗരവം സര്‍ക്കാര്‍ ഇനിയെങ്കിലും ഉള്‍ക്കൊള്ളണം.
അവസരത്തിനൊത്ത് ഉയര്‍ന്ന് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ പിനി ചികിത്സയ്ക്കായി നിയോഗിക്കണം. ആവശ്യത്തിന് ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരെയും കിട്ടാതെ വരുന്നെങ്കില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടിന്റെയും കര്‍ണ്ണാടകയുടെയും സഹായം തേടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

crime

വാഹനങ്ങള്‍ തല്ലിതകര്‍ത്ത കേസില്‍ സിപിഎം നേതാക്കള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്

Published

on

തിരുവനന്തപുരം മാറന്നലൂരില്‍ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.

ഐഎന്‍ടിയുസി പ്രവര്‍ത്തകന്‍ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം മാറനല്ലൂരില്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്.

Continue Reading

kerala

റെക്കോഡിട്ട് വീണ്ടും സ്വര്‍ണവില; പവന് 47,080 രൂപ

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി

Published

on

ഡിസംബര്‍ നാലിന് സ്വര്‍ണം വാങ്ങാന്‍ പോകുന്നവര്‍ നല്‍കേണ്ടി വരിക ചരിത്രത്തിലെ ഏറ്റവും വലിയ തുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപഭോക്താക്കളെ ഭയപ്പെടുത്തുന്ന നിലയില്‍ ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവില വര്‍ഷത്തെ അവസാന മാസം ആരംഭിക്കുമ്പോള്‍ കൂടുതല്‍ ഉയരങ്ങള്‍ തേടിപ്പോകുന്ന കാഴ്ചയാണുള്ളത്. പവന് 46,000 രൂപ എന്ന പരിധിയും കടന്നു പോകുന്ന കാഴ്ചയാണ് പോയ മാസം കണ്ടത്.

ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,885 ആയി. പവന് 320 രൂപ വര്‍ധിച്ച് 47,080 രൂപയുമായി. ശനിയാഴ്ച സ്വര്‍ണവില 46760 രൂപയിലെത്തിയിരുന്നു. ഇതിന് മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് ഉണ്ടായത്.

Continue Reading

crime

സ്വിഫ്റ്റ് ബസിന്റെ യാത്ര തടസ്സപ്പെടുത്തി സിപിഎം നേതാവിന്റെ കാർ യാത്ര; ചോദ്യം ചെയ്ത ഡ്രൈവർക്ക് മർദനം

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു

Published

on

ആലപ്പുഴ: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ യാത്ര തടയ്യപ്പെടുത്തി സിപിഎം പ്രദേശികനേതാവിന്റെ കാര്‍ യാത്ര. സംഭവം ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തു.

ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെയും മര്‍ദിക്കാന്‍ ശ്രമിച്ചു. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്.കുട്ടിക്കെതിരെയാണു അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

Continue Reading

Trending