തിരുവനന്തപുരം: തിരുവന്തപുരം ശ്രീകാര്യം കല്ലംപള്ളിയില്‍ ആര്‍എസ്എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കൊല്ലത്ത് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. കൊല്ലം കാവനാട് പൂവന്‍പുഴ കുരിശുമൂടിനു സമീപം ബംഗ്‌ളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. മൂന്നു യുവാക്കള്‍ ബസിനു നേരെ കല്ലെറിയുകയായിരുന്നു. ബസ് ഡ്രൈവര്‍ ശ്രീകുമാറിന് പരിക്കേറ്റു. ബസില്‍ 30 യാത്രക്കാരുണ്ടായിരുന്നു. ഇവരെ കൊല്ലത്ത് ഇറക്കി സര്‍വീസ് നിര്‍ത്തിവെച്ചു. അക്രമസാധ്യത കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തേണ്ടന്ന് ഔദ്യോഗികമായി നിര്‍ദേശം നല്‍കി.