kerala
സുഹൃദ് സംഗമങ്ങളുടെ സംസ്ഥാനതല ഒത്തുചേരല്‍ നവംബറില്‍
സുഹൃദ് സംഗമങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ സചിത്ര ലേഖനങ്ങളോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.

മലപ്പുറം: കേരളത്തിലുടനീളം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിച്ച സുഹൃദ് സംഗമങ്ങളുടെ സംസ്ഥാനതല ഒത്തുചേരല്‍ നവംബര്‍ രണ്ടാം വാരം കോഴിക്കോട്ട് നടക്കും. സുഹൃദ് സംഗമങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ സചിത്ര ലേഖനങ്ങളോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.
crime
കോട്ടയത്ത് വന്‍കവര്‍ച്ച: വയോധികയും മകളും താമസിക്കുന്ന വീട്ടില്‍ നിന്ന് 50 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയില്‍ വന്‍ കവര്‍ച്ച നടന്നു. വയോധികയയായ അന്നമ്മ തോമസ് (84), മകള്‍ മകള്‍ സ്നേഹ ഫിലിപ്പ് (54) എന്നിവര്‍ താമസിക്കുന്ന വീട്ടില്‍നിന്നും 50 പവനും പണവുമാണ് കവര്‍ന്നത്. സ്നേഹയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ ദിവസം രാത്രി അന്നമ്മ തോമസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
21-ാം നമ്പര്‍ കോട്ടേജിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മുറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ആണ് കവര്‍ന്നത്. തുടര്‍ന്ന് സ്നേഹ വിവരം കോട്ടയം ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവം രാത്രി 2 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയുള്ള സമയത്താണ് നടന്നതെന്നാണ് പൊലീസ് നിഗമനം. കാട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഫ്‌ലാറ്റുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
kerala
കോഴിക്കോട് – പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാത: ത്രീ എ വിജ്ഞാപനം റദ്ദായി

കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി അധിക ഭൂമി ഏറ്റെടുക്കാനുള്ള ത്രി എ വിജ്ഞാപനത്തിന്റെ കാലാവധി റദ്ദായി. ത്രി എ വിജ്ഞാപനം ഇറങ്ങി ഒരു വര്‍ഷത്തിനകം ത്രി എ വിജ്ഞാപനം ഇറക്കാന്‍ ദേശിയപാത അതോറിറ്റിക്ക് സാധിക്കാത്തതാണ് ഇതിനു കാരണം. മലപ്പുറം, പാലക്കാട് ജില്ലകളില്‍ അധിക ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്.
2024 ജൂലൈ രണ്ടിന് ത്രീ എ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, തുടര്‍ന്ന് ത്രീ ഡി വിജ്ഞാപനം വന്നില്ല. മലപ്പുറം ജില്ലയില്‍നിന്ന് ഏറ്റെടുക്കുന്ന അധിക ഭൂമിക്കായി ത്രീ ഡി തയാറാക്കി സമര്‍പ്പിച്ചെങ്കിലും, കേന്ദ്ര ഉപരിതല മന്ത്രാലയം അത് ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല. പാലക്കാട് ജില്ലയില്‍ ത്രീ ഡി സമര്‍പ്പിക്കപ്പെട്ടിരുന്നുമില്ല. റോഡിന്റെ അന്തിമ രൂപരേഖ നിശ്ചയിക്കാത്തതിനാലാണ് അധിക ഭൂമിയുമായി ബന്ധപ്പെട്ട ത്രീ ഡി വിജ്ഞാപനം തടസപ്പെട്ടത്.
ഈ വര്‍ഷം ആദ്യവാരത്തില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാമെന്നായിരുന്നു എന്‍.എച്ച്.എ.ഐയുടെ പ്രതീക്ഷ. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ 97% പൂര്‍ത്തിയായി. പാതയിലായി 12 ഇടങ്ങളില്‍ പ്രവേശന റോഡുകള്‍ അനുവദിക്കുമെന്നായിരുന്നു ആദ്യം ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നത്. പിന്നീട് പ്രവേശന റോഡുകളുടെ എണ്ണം കുറയ്ക്കുന്ന നിലപാട് സ്വീകരിച്ചു. ഇതോടെ പാത നിര്‍മ്മാണത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പ്രയാസം നേരിടേണ്ടിവന്നു, പ്രതിഷേധവും ഉയര്‍ന്നു. പ്രവേശന റോഡുകളെക്കുറിച്ചുള്ള തീരുമാനം പുനഃപരിശോധിക്കാനിടയുണ്ടെന്നാണ് വിവരം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ ദൈര്‍ഘ്യം 121 കിലോമീറ്റര്‍. നിര്‍മ്മാണ ചെലവ് ഏകദേശം 10,800 കോടി രൂപയാണ്. പാലക്കാട് ജില്ലയില്‍ 61.4 കിലോമീറ്ററും, മലപ്പുറം ജില്ലയില്‍ 53 കിലോമീറ്ററും, കോഴിക്കോട് ജില്ലയില്‍ 6.5 കിലോമീറ്ററും പാത ഉള്‍ക്കൊള്ളുന്നു.
-
News3 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
-
kerala3 days ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി
-
kerala3 days ago
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്
-
kerala3 days ago
ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി
-
kerala3 days ago
കോതമംഗലത്ത് അന്‍സിലിനെ കൊല്ലാന്‍ അഥീന റെഡ്ബുള്ളില്‍ കളനാശിനി കലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
‘സംസാരത്തില്‍ അധിക്ഷേപം ഇല്ല’; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
-
Film3 days ago
‘ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്, ശ്വേതയും കുക്കുവും ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം’: മാലാ പാര്‍വതി