Connect with us

kerala

സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റ്: മെഡല്‍ നേട്ടത്തിലൂടെ മലപ്പുറം ജില്ലക്ക് അഭിമാനമായി ഇരട്ട സഹോദരങ്ങള്‍

പോലീസ് വകുപ്പില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജീവനക്കാരാണ് ഈ ഇരട്ട സഹോദരങ്ങള്‍.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: പാലായില്‍ നടന്ന ഓള്‍ കേരള മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഇരട്ട സഹോദരങ്ങള്‍ മലപ്പുറം ജില്ലക്കഭിമാനമായി.കൂട്ടിലങ്ങാടി പഞ്ചായത്തിലെ പള്ളിപ്പുറത്തെ പരേതനായ മേമന അലവിയുടെയും ഖദീജയുടെയും മക്കളായ ഷബീറലി, ഷഹൂദലി എന്നിവരാണ് മെഡല്‍ നേടി ജില്ലയുടെ യശസ്സുയര്‍ത്തിയത് ‘മലപ്പുറത്തിനു വേണ്ടി 200 മീറ്റര്‍,4 ഃ 100 മീറ്റര്‍ റിലേ എന്നിവയില്‍ ഷബീറലിയും 5000 മീറ്റര്‍ വാക്കിംഗിലും 4 ഃ 100 മീറ്റര്‍ റിലേയിലും ഷഹൂ ദലിയും സില്‍വര്‍ മെഡലുകള്‍ നേടിയ ഇരുവരും ഫെബ്രുവരിയില്‍ ഹരിയാനയില്‍ നടക്കുന്ന അഖിലേന്ത്യാ മാ സ്റ്റേഴ്സ് മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പോലീസ് വകുപ്പില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജീവനക്കാരാണ് ഈ ഇരട്ട സഹോദരങ്ങള്‍.സ്‌കൂള്‍-കോളേജ് പഛന കാലം മുതല്‍ തന്നെ കായിക രംഗത്ത് ജില്ലാ സംസ്ഥാന യൂണിവേഴ്‌സിറ്റി തലങ്ങളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. കേരള പോലീസിന്റെ ജില്ലാ സംസ്ഥാന മീറ്റുകളിലും ഒട്ടേറെ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2020 ല്‍ ഹരിയാനയില്‍ നടന്ന മാസ്റ്റേഴ്‌സ് മീറ്റിലും ഇരുവരും മെഡല്‍ നേടിയിരുന്നു.രസ്‌നയാണ് ഷബീറിന്റെ ഭാര്യ. ലിയ ഫാത്തിമ,ആയിഷ സിയ,അയ്മന്‍ എന്നിവര്‍ മക്കളാണ്. ഷാഹൂദിന്റെ ഭാര്യ: നസ്‌റീന. മക്കള്‍:അലി അസ്ഫിന്‍, ഹനീന്‍,ഐറിന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും

മത്സരിക്കുന്ന വിവരം സാമൂഹ്യ മാധ്യമം വഴിയാണ് പിടി ഉഷ പങ്കുവെച്ചത്.

Published

on

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് പിടി ഉഷ മത്സരിക്കും. മത്സരിക്കുന്ന വിവരം സാമൂഹ്യ മാധ്യമം വഴിയാണ് പിടി ഉഷ പങ്കുവെച്ചത്.

അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് പിടി ഉഷ വ്യക്തമാക്കി.

Continue Reading

kerala

സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം; ബി.ജെ.പി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

രണ്ടു വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

Published

on

പോക്‌സോ കേസില്‍ ബിജെപി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍. ഒളിവില്‍ ആയിരുന്ന നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ എം ശങ്കറിനെ കഴിഞ്ഞദിവസം കുന്നത്തുനാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് ഇയാള്‍ക്കെതിരെ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പരാതി നല്‍കിയത്. രണ്ടു വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

Continue Reading

kerala

മന്ത്രി ആര്‍.ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അറ്റോര്‍ണി ജനറലിന് അപേക്ഷ.

Published

on

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അറ്റോര്‍ണി ജനറലിന് അപേക്ഷ. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഇതുമായി സംബന്ധിച്ച അപേക്ഷ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണിക്ക് നല്‍കി.

സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പമെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് നീക്കം. കേരള സാങ്കേതിക സര്‍വകലാശാല വിധിയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്താവനയാണ് വിവാദത്തിലായത്.

സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും താഴ്ത്തി കെട്ടാനാണ് ശ്രമമെന്നും കൊടുത്ത അപേക്ഷയില്‍ പറയുന്നുണ്ട്.

Continue Reading

Trending