റാഞ്ചി: ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും നില്‍ക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. യേശു ജനിച്ചത് ഒരു കാലിത്തൊഴുത്തിലാണ്. ക്രിസ്ത്യാനികള്‍ വിശുദ്ധ പശു എന്നാണ് പറയുന്നത്. സൗദി അറേബ്യയിലെ മക്കയിലും മദീനയിലും പശുവിനെ കൊല്ലാന്‍ പാടില്ല. ഒരു മതവും പശുവിനെ കൊല്ലാന്‍ അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ട് നമ്മളും ഈ തിന്‍മ അവസാനിപ്പിക്കണം. ഇത് അവസാനിപ്പിച്ചാല്‍ മാത്രമേ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുകയുള്ളൂ.

സ്വാമി അഗ്നിവേശിനെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ അതിക്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.