തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൃദ്ധനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. ആറ്റിങ്ങല്‍ കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണനാണ്(86) തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായത്. ഇന്നലെ രാത്രിയാണ് സംഭവം.

image-1

കുഞ്ഞികൃഷ്ണന്റെ കൈകളും മുഖവും പൂര്‍ണമായും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. തോളിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ ഇയാളെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തെ പാടത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇയാള്‍ സ്ഥിരമായി നടന്നുവരാറുള്ള വഴിയില്‍ വെച്ചുതന്നെയാണ് ആക്രമണമുണ്ടായത്. മൃതദേഹം ചിറയന്‍കീഴ് ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.