തിരുവനന്തപുരം: വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടന്ന തൊണ്ണൂറുകാരനെ നായ്ക്കൂട്ടം ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തെരുവുനായ്ക്കള്‍ രാഘവനെ ആക്രമിച്ചത്. ആറു നായ്ക്കള്‍ ചേര്‍ന്ന് കടിച്ചുകീറുകയായിരുന്നു. മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റ രാഘവന്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഘവനെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.