Connect with us

More

വര്‍ക്കലയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധന്‍ മരിച്ചു

Published

on

തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വൃദ്ധന്‍ മരിച്ചു. വര്‍ക്കല മുണ്ടയില്‍ ചരുവിള പുത്തന്‍വീട്ടില്‍ രാഘവന്‍ (90)ആണ് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെ വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇദ്ദേഹത്തെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. മുഖത്തും കഴുത്തിനും കടിയേറ്റ് അവശനിലയിലായ രാഘവനെ വര്‍ക്കല താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഐ.സി.യുവിലെ വെന്റിലേറ്ററില്‍ ചികിത്സയിരിക്കെ ഉച്ചക്ക് 2.55ന് മരണത്തിന് കീഴടങ്ങി.

varkala-deth

 രാഘവന്‍

പുലര്‍ച്ചെയുണ്ടായ തെരുവുനായക്കളുടെ ആക്രമണം ചെറുക്കാന്‍ രാഘവന് കഴിഞ്ഞില്ല. വാര്‍ധക്യത്തിന്റെ അവശതകളുണ്ടായിരുന്നതുകൊണ്ട് തറയില്‍ നിന്ന് എഴുന്നേല്‍ക്കാനുമായില്ല. ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ കൂട്ടംചേര്‍ന്ന് രാഘവന്റെ ശരീരമാസകലം കടിച്ചുപറിച്ചു. നിലവിളികേട്ട് വീട്ടുകാരും അയല്‍വാസികളും എത്തിയപ്പോഴേക്കും നായ്ക്കള്‍ ഓടിപ്പോയി. കടിയേറ്റ രാഘവന്റെ മുഖത്തെ എല്ലുകള്‍ പുറത്തേക്ക് തള്ളി. മൂക്ക് പൂര്‍ണമായും നായ്ക്കള്‍ കടിച്ചെടുത്തു. തടയാനുള്ള ശ്രമത്തിനിടയില്‍ തുടയിലും കഴുത്തിലും കൈകള്‍ക്കും ആഴത്തിലുള്ള കടിയേറ്റിരുന്നു. മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം മുറിവേറ്റു.

പേവിഷബാധക്കെതിരേയുള്ള കുത്തിവെപ്പുകള്‍ എടുത്ത ശേഷം അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ചികിത്സ നല്‍കി. അതിനുശേഷവും നില കൂടുതല്‍ വഷളായതിനെത്തുടര്‍ന്നാണ് സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയത്.പ്രിവന്റീവ് ക്ലിനിക്, മെഡിസിന്‍, സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ന്യൂറോ സര്‍ജറി, ഒഫ്ത്താല്‍മോളജി, ഇ.എന്‍.ടി എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് ചികിത്സകള്‍ ക്രമീകരിച്ചത്. അബോധാവസ്ഥയിലായിരുന്ന രാഘവന് രക്തസമ്മര്‍ദ്ദവും കുറവായിരുന്നു. അമിതമായ രക്തം നഷ്ടപ്പെട്ടതിനാല്‍ ഒരു കുപ്പി രക്തം നല്‍കി. ഉച്ചക്ക് 1.20ന് ഹൃദയാഘാതം ഉണ്ടായെങ്കിലും ഡോക്ടര്‍മാരുടെ പരിശ്രമത്താല്‍ അത് വിജയകരമായി തരണം ചെയ്തു. എന്നാല്‍ 2.30ന് ഉണ്ടായ രണ്ടാമത്തെ ഹൃദയാഘാതം തരണം ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഐഎം ഇന്ദിരയുടെ മൃതദേഹത്തോട് ധാര്‍ഷ്ഠ്യം കാണിച്ചു: മാത്യു കുഴല്‍നാടന്‍

എസ്എഫ്‌ഐയേക്കാള്‍ ഭ്രാന്ത് പിടിച്ച സര്‍ക്കാരാണ് കേരളത്തിലേത് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു

Published

on

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഫെന്‍സിങ് സ്ഥാപിച്ചിരുന്നെങ്കില്‍ ഇന്ദിരയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എസ്എഫ്‌ഐയേക്കാള്‍ ഭ്രാന്ത് പിടിച്ച സര്‍ക്കാരാണ് കേരളത്തിലേത്. സിപിഐഎം ഇന്ദിരയുടെ മൃതദേഹത്തോട് ധാര്‍ഷ്ഠ്യംകാണിച്ചെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

വന്യ ജീവി ആക്രമണത്തില്‍ പ്രതിഷേധം അവസാനിക്കില്ല. ജനവികാരം കണക്കിലെടുത്താണ് മൃതദേഹവുമായി പ്രതിഷേധിച്ചത്. ഇന്ദിരയുടെ കുടുംബത്തിന്റെ അനുമതിയോടെയായിരുന്നു പ്രതിഷേധം. പ്രതിഷേധം തടയാന്‍ സിപിഐഎമ്മുകാരാണ് പൊലീസിനെ തള്ളിവിട്ടതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.

Continue Reading

kerala

സിദ്ധാര്‍ഥന്‍റെ മരണം: നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആണ് ഇക്കാര്യം അറിയിച്ചത്

Published

on

തിരുവനന്തപുരം: സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചില്‍ നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം.

എസ്.എഫ്.ഐ വിചാരണ കോടതികള്‍ പൂട്ടുക, ഇടിമുറികള്‍ തകർക്കപ്പെടുക, ഏക സംഘടനാവാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെ.എസ്.യു മാർച്ച്‌ നടത്തിയത്. ഈ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

 

Continue Reading

crime

കര്‍ണാടകയിലെ കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആസിഡ് ആക്രമണം; മലയാളി വിദ്യാര്‍ഥി കസ്റ്റഡിയില്‍

വിദ്യാർഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം

Published

on

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നുവിദ്യാർഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അബിൻ(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജില്‍വെച്ച്‌ വിദ്യാർഥിനികള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വിദ്യാർഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം. അനില സിബി, അർച്ചന, അമൃത എന്നീ വിദ്യാർഥിനികള്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുവിദ്യാർഥിനികളെയും കഡബയിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.

പോലീസ് കസ്റ്റഡിയിലെടുത്ത അബിൻ മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇയാള്‍ എം.ബി.എ. വിദ്യാർഥിയാണ്. പ്രണയപ്പകയാണ് ആസിഡ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയും മലയാളിയാണെന്നാണ് വിവരം.

Continue Reading

Trending