ഇറാനില്‍ ശക്തമായ ഭൂചലനം. ഇറാനിലെ കെര്‍മന്‍ മേഖലയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.–സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞമാസം 12 ന് ഇറാക്ക്-ഇറാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചനലമാണ് രേഖപ്പെടുത്തിയത്. ഇതില്‍ ഇരുരാജ്യങ്ങളിലുമായി അഞ്ഞൂറോളം പേര്‍ മരിക്കുകയും എണ്ണായിരിത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.