kerala
താമരശ്ശേരിയിലെ വിദ്യാര്‍ത്ഥിയുടെ മരണം: കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി, ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും
പരീക്ഷയെഴുതാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും.

താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി. 5 വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. പരീക്ഷയെഴുതാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും.
ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷന്‍ ക്ലാസിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റില്‍ വട്ടോളി എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികള്‍ ഷഹബാസിനെ മര്‍ദിച്ചത്.
kerala
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം
എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

ബേപ്പൂര്‍ സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം. യുവാവിനെ മര്‍ദിച്ചെന്ന പരാതിയിലാണ് എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.
എസ്‌ഐ ധനീഷ് ഉള്‍പ്പെടെ നാലു പേര്‍ മര്‍ദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ സഞ്ചരിച്ചതിനാണ് പരാതിക്കാരനായ അനന്ദുവിനെ സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് പട്ടിക ഉപയോഗിച്ച് നിരവധി തവണ അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു.
kerala
തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
അരിപ്പാലം ചീനക്കുഴി സ്വദേശി രാജന്‍ പിള്ളയെ (65) ആണ് തലക്കടിച്ച് കൊലപ്പെടുത്തിത്.

തൃശൂരില്‍ വയോധികനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. അരിപ്പാലം ചീനക്കുഴി സ്വദേശി രാജന്‍ പിള്ളയെ (65) ആണ് തലക്കടിച്ച് കൊലപ്പെടുത്തിത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ വെള്ളാങ്കല്ലൂര്‍ സെന്ററില്‍ സെന്റ് ജോസഫ് ചര്‍ച്ചിന് എതിര്‍വശത്തുള്ള കടകള്‍ക്ക് മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.
മാനസിക വിഭാന്ത്രിയുള്ള ബാബു ചാമക്കുന്ന് എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് എത്തിയ രാജന്‍പിള്ളയും ബാബുവും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
kerala
ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്.

തൃശൂര്‍ ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്. ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
ജൂണ്‍ 22ന് ആണ് രാമന്‍ മരിച്ചത്. രാമന് എങ്ങനെയാണ് പേവിഷ ബാധയേറ്റതെന്ന കാര്യം വ്യക്തമല്ല.
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തിയത്.
-
film3 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala2 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
-
News3 days ago
ഇറാനില്‍ യുഎസ് ആക്രമണം; ഇസ്രാഈല്‍ വ്യോമപാത അടച്ചു
-
GULF3 days ago
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കാവൂ; മുന്നറിയിപ്പുമായി ബഹ്റൈന്‍
-
kerala2 days ago
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf2 days ago
ദുബൈ ഹോളി ഖുര്‍ആന്‍ മത്സരം: റജിസ്ട്രേഷന് ജൂലൈ 20 വരെ; ഒന്നാം സമ്മാനം ദശലക്ഷം ഡോളര്‍
-
kerala2 days ago
കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്