മാവേലിക്കര: സ്‌പെഷല്‍ സബ് ജയില്‍ വളപ്പിലേക്ക് കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളും ലഹരി ഗുളികളും പൊതികളാക്കി വലിച്ചെറിയുന്നതു പതിവാകുന്നു. ആരെയും പിടികൂടാനായിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായാണു ജയിലിന്റെ അടുക്കള വശത്തുള്ള ഉയര്‍ന്ന മതിലിന്റെ ഭാഗത്തേക്കു പുറത്തു നിന്നു കഞ്ചാവും മറ്റും ചെറിയ പൊതികളാക്കി വലിച്ചെറിയുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്.

പ്രദേശവാസികളല്ലാത്ത പലരും പകല്‍ സമയത്ത് ഇരുചക്രവാഹനങ്ങളില്‍ ഇവിടെയെത്തി തമ്പടിക്കുന്നതു പതിവാണെന്നു പരിസരവാസികള്‍ പറയുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടു ജയിലിനപ്പുറത്തെ റോഡില്‍ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.