ഗുരുഗ്രാമിലെ ഇരുപത്തേഴുകാരന്‍ ഭാര്യയോട് വഴക്കിട്ടതിനു പിന്നാലെ ആത്മഹത്യ ചെയ്തു. മരണം ഫെയ്‌സ്ബുക്കില്‍ ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അമിത് ചൗഹാന്‍ ആത്മഹത്യ ചെയ്തത്. 2300ലേറെ സുഹൃത്തുക്കള്‍ ഈ ലൈവ് കണ്ടെങ്കിലും ഒരാള്‍ പോലും പോലീസിനെയോ ബന്ധുക്കളെയോ അറിയിച്ചില്ല.

വൈകുന്നേരം ഏഴരയോടെയാണ് അമിത് ചൗഹാന്‍ ഭാര്യയുമായി വഴക്കിട്ടത്. കൂടുതല്‍ പ്രകോപിപ്പിക്കേണ്ടെന്ന് കരുതി ഭാര്യ രണ്ടു മക്കളോടൊപ്പം അടുത്ത വീട്ടിലേക്ക് പോയി. ഈ സമയത്ത് യുവാവ് ഫെയ്‌സ്ബുക്കില്‍ ലൈവ് ബ്രോഡ്കാസ്റ്റ് നടത്തിക്കൊണ്ട് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതൊന്നും പക്ഷേ ഭാര്യ അറിഞ്ഞിരുന്നില്ല. രാത്രി ഒമ്പതരയോടെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് സീലീങ് ഫാനില്‍ തൂങ്ങിക്കിടക്കുന്നത് കാണുന്നത്.